• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ടെലഗ്രാം പ്രവർത്തനം പുനരാരംഭിച്ചു; സന്ദേശങ്ങൾ അയക്കാം, എഡിറ്റിങ് ഫീച്ചറിനുള്ള വിലക്ക് തുടരും

cntv team by cntv team
June 23, 2026
in National
A A
ടെലഗ്രാം പ്രവർത്തനം പുനരാരംഭിച്ചു; സന്ദേശങ്ങൾ അയക്കാം, എഡിറ്റിങ് ഫീച്ചറിനുള്ള വിലക്ക് തുടരും
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നീറ്റ് യുജി പുനഃപരീക്ഷയുടെ മുന്നോടിയായി ഒരാഴ്ചയോളം നിരോധനം ഏർപ്പെടുത്തിയ ടെലഗ്രാം രാജ്യത്ത് വീണ്ടും സജീവമായി. ചൊവ്വാഴ്ച രാവിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ ടെലഗ്രാം ആപ്പ് തിരികെ എത്തി. നിരോധനത്തെ തുടർന്ന് ടെലഗ്രാം ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിൾ ആപ്പ്‌സ്‌റ്റോറിൽനിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ മാത്രമാണ് ആപ്പ് തിരികെ എത്തിയത്. ആപ്പിൾ ആപ്പ്‌സ്റ്റോറിൽ ചൊവ്വാഴ്ച വൈകീട്ട് 4.30 ആയിട്ടും ടെലഗ്രാം തിരികെ എത്തിയിട്ടില്ല. എങ്കിലും ഐഫോണിൽ ടെലഗ്രാം നേരത്തെ ഇൻസ്റ്റാൾ ചെയ്തവർക്ക് ഇപ്പോൾ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട്.

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് (NEET 2026) പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ചാ റാക്കറ്റുകൾ ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ഇന്ത്യയിൽ ടെലഗ്രാമിന് അധികൃതർ ജൂൺ 22 വരെ താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ജൂൺ 30 വരെ ടെലഗ്രാമിലെ എഡിറ്റിങ് ഫീച്ചറിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇത് ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യുകയും അതിൽ ചോദ്യപേപ്പർ പകർപ്പ് നൽകി പരീക്ഷാ പേപ്പർ ചോർന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അത് വീണ്ടും പ്രക്ഷോഭങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യാനിടയുണ്ടെന്ന കാരണത്താലാണ് വിലക്ക് ഏർപ്പെടുത്തിയത്. ആപ്പ് പ്രവർത്തനം പുനരാരംഭിച്ചെങ്കിലും എഡിറ്റിങ് ഫീച്ചർ ഇപ്പോൾ ലഭ്യമല്ല.

നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് അധികൃതർ ജൂൺ മൂന്നിന് ടെലഗ്രാം പ്രതിനിധികളുമായി ചർച്ച നടത്തുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ടെലഗ്രാമിന്റെ എല്ലാ പതിപ്പുകൾക്കും ജൂൺ 22 വരെ താത്കാലിക വിലക്കേർപ്പെടുത്തിയത്.

ഇതിനെതിരേ ടെലഗ്രാം മേധാവി പാവെൽ ദുറോവ് രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു. കോടിക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം വിമർശിച്ചു. മെറ്റയും റിലയൻസും ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും വാട്സാപ്പിനെ സഹായിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഈ ആരോപണം തള്ളി റിലയൻസ് രംഗത്തുവന്നിരുന്നു. നിരോധനത്തിനെതിരേ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരോധന ഉത്തരവ് കോടതി ശരിവെക്കുകയായിരുന്നു.

Related Posts

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
National

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
70
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
Kerala

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
184
ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം
National

ഡൽഹി കലാപ കേസ്: ഷർജീൽ ഇമാമിന് ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം

September 22, 2026
56
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
157
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
National

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

September 22, 2026
244
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
596
Next Post
‘പ്രിയദര്‍ശിനി യാത്രാ പദ്ധതി’ യ്ക്ക് ലോഗോ രൂപകല്‍പ്പന ചെയ്യാം, സമ്മാനം നേടാം; എന്‍ട്രികള്‍ ക്ഷണിച്ച് കെഎസ്ആര്‍ടിസി

'പ്രിയദര്‍ശിനി യാത്രാ പദ്ധതി' യ്ക്ക് ലോഗോ രൂപകല്‍പ്പന ചെയ്യാം, സമ്മാനം നേടാം; എന്‍ട്രികള്‍ ക്ഷണിച്ച് കെഎസ്ആര്‍ടിസി

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
70
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
68
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
41
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025