• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 31, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം

ckmnews by ckmnews
November 29, 2024
in Kerala
A A
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമനം
0
SHARES
239
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലാർക്ക് തസ്തികയിലാണ് നിയമനം. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍ നിന്നും ഒഴിവായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്.ഉരുൾപൊട്ടലിൽ മാതാപിതാക്കളായ ശിവണ്ണനെയും സബിതയെയും സഹോദരി ശ്രേയയെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. പിന്നീട് ശ്രുതിക്ക് തണലായി ഉണ്ടായിരുന്നത് പ്രതിശ്രുതവരൻ ജെൻസൺ ആയിരുന്നു. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ പത്തിന് ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ജെൻസൺ മരിച്ചു. പരുക്കേറ്റ ശ്രുതി സുഖംപ്രാപിച്ചുവരികയാണ്.ഒറ്റപ്പെട്ടു പോയ ശ്രുതി തനിച്ചാകില്ലെന്നും സർക്കാർ ചേര്‍ത്തു പിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ ഉറപ്പു നൽകിയിരുന്നു. ഇനി മുതല്‍ ശ്രുതി ഞങ്ങളുടെ റവന്യൂ കുടുംബത്തിലെ അംഗമാണ്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ശ്രുതി ജോലിക്ക് കയറുമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം ഒന്നിനും പകരമാവില്ലെങ്കിലും ജോലി കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ശ്രുതി പറഞ്ഞു. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രുതി പറഞ്ഞു.

Related Posts

സൗഹൃദം പുതുക്കാം ഒന്നിച്ചിരിക്കാം’ഓണം സൗഹൃദ സംഗമം സെപ്റ്റ:1 ന് മാറഞ്ചേരിയില്‍
Kerala

സൗഹൃദം പുതുക്കാം ഒന്നിച്ചിരിക്കാം’ഓണം സൗഹൃദ സംഗമം സെപ്റ്റ:1 ന് മാറഞ്ചേരിയില്‍

August 30, 2025
48
കെ എസ് ടി എ എടപ്പാൾ സബ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
Kerala

കെ എസ് ടി എ എടപ്പാൾ സബ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2025
73
വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം
Kerala

വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം

August 30, 2025
125
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

August 30, 2025
52
നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടൻ വളളം അപകടത്തിൽപ്പെട്ടു, തുഴച്ചിലുക്കാർക്ക് പരിക്കില്ല
Kerala

നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടൻ വളളം അപകടത്തിൽപ്പെട്ടു, തുഴച്ചിലുക്കാർക്ക് പരിക്കില്ല

August 30, 2025
85
ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
Kerala

ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

August 30, 2025
11
Next Post
കുട്ടിക്കളിയല്ല കുട്ടികളുമൊത്തുള്ള യാത്രകൾ; സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കുട്ടിക്കളിയല്ല കുട്ടികളുമൊത്തുള്ള യാത്രകൾ; സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Recent News

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അനൂപ് മാലിക് പിടിയില്‍.

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അനൂപ് മാലിക് പിടിയില്‍.

August 30, 2025
259
നാളെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും

നാളെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും

August 30, 2025
34
കടുത്ത അവഗണന’എൻഡിഎ സഖ്യം വിടുന്നുവെന്ന് സി.കെ. ജാനു

കടുത്ത അവഗണന’എൻഡിഎ സഖ്യം വിടുന്നുവെന്ന് സി.കെ. ജാനു

August 30, 2025
58
കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാസമരം നടത്തി

കെസിഇഎഫ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാസമരം നടത്തി

August 30, 2025
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025