• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി

ckmnews by ckmnews
June 17, 2026
in Kerala
A A
പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ നിയോഗിച്ച നാലംഗ മന്ത്രിതല ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും മന്ത്രിസഭായോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുൻ സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട കരാറുകൾ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.പദ്ധതി വേണ്ടെന്ന് വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിന് കത്തു നൽകിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം സർക്കാർ വാങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‌ഇത് കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ സ‌ർക്കാർ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പദ്ധതിയിൽ കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ ഏത് സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്നത് ഉൾപ്പെടെ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാനാണ് ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎംശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുമെന്നും കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കികൊണ്ടാകും മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം
Kerala

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

June 17, 2026
36
വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി
Kerala

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

June 17, 2026
128
സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലക്കാർക്ക് മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലക്കാർക്ക് മുന്നറിയിപ്പ്

June 17, 2026
187
ഓർഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നൽകണമെന്നുള്ളവർ ഓർഡിനറിയിൽ കയറേണ്ട- മന്ത്രി സി.പി. ജോൺ
Kerala

ഓർഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നൽകണമെന്നുള്ളവർ ഓർഡിനറിയിൽ കയറേണ്ട- മന്ത്രി സി.പി. ജോൺ

June 17, 2026
25
സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ
Crime

സ്വത്ത്‌ തർക്കം: അച്ഛനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളി; മകനും സുഹൃത്തും അറസ്റ്റിൽ

June 17, 2026
184
ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്
Crime

ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

June 17, 2026
82
Next Post
വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

Recent News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
4
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

June 17, 2026
36
വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

June 17, 2026
128
പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി

പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി

June 17, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025