• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

cntv team by cntv team
June 10, 2026
in Kerala
A A
നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജാണ് പിന്മാറിയിരിക്കുന്നത്. മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ എത്തിയത്.കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും അന്ന് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയതെന്നാണ് വിവരം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പെടെ പുനരന്വേഷണം നടത്തണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരിക്കെ ഈ കേസ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേള്‍ക്കുന്നതില്‍ ചില ധാര്‍മിക പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് സൂചന.നടിയെ ആക്രമിച്ച കേസില്‍ മുന്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദ് ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപൂീകരിച്ച് പുനരന്വേഷണം നടത്തണമെന്നുള്‍പ്പെടെയാണ് അതിജീവിതയുടെ ആവശ്യം. കേസിലെ നിര്‍ണായക മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പുനരന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060
Crime

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
23
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി
Kerala

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
223
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
74
എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്
Kerala

എന്നെ സംഘിയെന്ന് വിളിച്ച ‘നിഷ്പക്ഷരേ’, കമ്മികളേ…; നിങ്ങളുടെ അണ്ണാക്കിലെ പിരിവെട്ടിയോ- മാധവ് സുരേഷ്

July 27, 2026
244
പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ
Kerala

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
87
മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു
Kerala

മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

July 27, 2026
110
Next Post
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
62
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
23
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
223
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025