എടപ്പാൾ: എസ് ജെ ക്രിയേഷൻസിന്റെയും മെഡി അസോസിയേറ്റ്സിന്റെയും സംയുക്ത നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ പൂജ എടപ്പാൾ മെഡി അസോസിയേറ്റ്സ് ഹാളിൽ നടന്നു.പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കനോലി തീരത്ത്, വിളിക്കൂ പരിസരത്തുണ്ട് എന്നീ സിനിമകളുടെ നിർമ്മാതാക്കളുടേതാണ് പുതിയ സിനിമയും.ടെലിഫിലിം വെബ്സരീസ് ടി വി സീരിയലുകൾ എന്നീ രംഗത്ത് 20 വർഷത്തെ പരിചയമുള്ള ശശി സ്നേഹാലയമാണ് പുതിയ സിനിമയുടെ സംവിധായകൻ.അൻഷാദ് എം അലി നായകനാവുന്ന ചിത്രത്തിൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖരും ഒന്നിക്കുന്നുണ്ട്.ചിത്രത്തിന്റെ നിർമ്മാതാക്കളായ സുചിത്ര വി എസ്സും,മുജീബ് റഹ്മാൻ എടപ്പാളും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ ഉണ്ട്.അനൂപിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ശ്രീജിത്ത് ഞെട്ടയിലാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ. എം രമേശ് കുമാർ
അസോസിയേറ്റ് ഡയറക്ടർ. ശ്രീജിത്ത് ഞെട്ടയിൽ,ക്യാമറ അനീഷ് തിരൂർ.കലാസംവിധാനം കൃഷ്ണൻ. സ്റ്റീൽ ഫോട്ടോഗ്രാഫി അഖിൽ മച്ചിങ്ങൽ. നവംബർ ആദ്യ വാരത്തിൽ
തവനൂരും പൊന്നാനിയിലുമായി ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയുടെ സംഗീതം ജോയ് മാധവൻ ആണ് നിർവഹിക്കുന്നത് .ഗാന രചന സജീവ് എടപ്പാൾ നിർവഹിക്കും.അൻഷാദ് എം അലിയാണ് സിനിമയുടെ എഡിറ്റിംഗ്. ഒരു സ്വകാര്യ കോളേജ് അധ്യാപകന്റെ കുടുംബജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ പുതുമുഖ താരങ്ങളോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും വേഷമിടുന്നു.