• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ്: വിവിധ വിഭാഗങ്ങളിലായി 72,220 സീറ്റുകൾ ബാക്കി

ckmnews by ckmnews
June 9, 2026
in Kerala
A A
പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ്: വിവിധ വിഭാഗങ്ങളിലായി 72,220 സീറ്റുകൾ ബാക്കി
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ വിവിധ വിഭാഗങ്ങളിൽ ബാക്കിയുള്ളത് 72,220 സീറ്റ്. അപേക്ഷകരിൽ 40 ശതമാനത്തോളം പേർ ട്രയൽ അലോട്‌മെന്റിൽ ഉൾപ്പെട്ടില്ലെങ്കിലും വിവിധ സംവരണവിഭാഗങ്ങളിൽ അർഹരായ അപേക്ഷകരില്ലാത്തതിനാലാണ് ഇത്രയും സീറ്റ് ബാക്കിയാകുന്നത്. അർഹരായ അപേക്ഷകരില്ലാത്ത സാഹചര്യത്തിൽ സംവരണ സീറ്റ് ആദ്യം മറ്റു സംവരണ സമുദായങ്ങൾക്കും ഒടുവിൽ പൊതു മെറിറ്റിലേക്കും മാറ്റും.

ഇത്തവണ 4,43,484 പേരാണ് പ്ലസ്‌വണിന് അപേക്ഷിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 3,17,016 സീറ്റാണ് ഏകജാലകം വഴിയുള്ള പ്രവേശനത്തിനുള്ളത്. ഇതിൽ 2,44,796 സീറ്റാണ് ട്രയൽ അലോട്‌മെന്റിൽ ഉൾപ്പെട്ടത്. 15-നു നടക്കുന്ന ആദ്യ അലോട്‌മെന്റിന്റെ സാധ്യതാപട്ടികയാണ് ട്രയൽ. അതിനാൽ ട്രയലിൽ മിച്ചംകാണിക്കുന്ന സീറ്റ് ആദ്യ അലോട്‌മെന്റ് കഴിഞ്ഞ് ബാക്കിയാകും.

പതിവുപോലെ പട്ടികവർഗ (എസ്.ടി.) സംവരണ വിഭാഗത്തിലാണ് കൂടുതൽ സീറ്റ് ബാക്കി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എട്ടുശതമാനം സീറ്റാണ് എസ്.ടി. സംവരണം. ഈ വിഭാഗത്തിൽ ആകെയുള്ളത് 30,988 സീറ്റാണ്. ഇതിൽ 3,828 സീറ്റിലാണ് അലോട്‌മെന്റ് വന്നത്. ബാക്കി 27,160 സീറ്റ്. എസ്.സി. സംവരണത്തിൽ 12 ശതമാനം സീറ്റാണുള്ളത്. ആകെ 46,240 സീറ്റ്. അലോട്‌മെന്റ് പട്ടികയിലുൾപ്പെട്ടത് 31,026 സീറ്റ്. ബാക്കി സീറ്റ് 15,124.

സർക്കാർ സ്കൂളുകളിലെ 10 ശതമാനം സീറ്റ് മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി (ഇ.ഡബ്ല്യു.എസ്.) മാറ്റിവെച്ചിട്ടുണ്ട്. ആകെ 19,758 സീറ്റ്. ഇതിൽ 7,995 സീറ്റ് ട്രയൽ അലോട്‌മെന്റിൽ ഉൾപ്പെട്ടു. ബാക്കി 11,763 സീറ്റ്. കഴിഞ്ഞ അധ്യയനവർഷങ്ങളിലും സമാനസാഹചര്യമായിരുന്നു. ഈ വിഭാഗത്തിൽ ബാക്കിയാകുന്ന സീറ്റ് മുഖ്യഘട്ടത്തിലെ അവസാന അലോട്‌മെന്റിൽ പൊതു മെറിറ്റായി പരിഗണിച്ച് പ്രവേശനം നൽകും.

ട്രയൽ അലോട്‌മെന്റിൽ പൊതുവിഭാഗത്തിൽ സംസ്ഥാനത്താകെ ബാക്കിയുള്ളത് 56 സീറ്റാണ്. മറ്റുവിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റ്: ഈഴവ- 335, മുസ്‌ലിം-331, എൽ.സി.-3,923, ക്രിസ്ത്യൻ ഒ.ബി.സി.-1,314, ഹിന്ദു ഒ.ബി.സി.-948, ഭിന്നശേഷി-3,654, അന്ധർ-961, ഭാഷാ ന്യൂനപക്ഷം-69, ധീവര-2,502, വിശ്വകർമ-146, കുശവ-1,698, കുടുംബി-2,146.

Related Posts

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
Kerala

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
200
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും
Kerala

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
66
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
147
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
Kerala

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
54
വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും
Kerala

വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

September 10, 2026
67
‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്
Kerala

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

September 10, 2026
38
Next Post
ചങ്ങരംകുളം കിഴിക്കര സ്വദേശി മാളിയേക്കൽ മൊയ്തുണ്ണി കുട്ടി നിര്യാതനായി

ചങ്ങരംകുളം കിഴിക്കര സ്വദേശി മാളിയേക്കൽ മൊയ്തുണ്ണി കുട്ടി നിര്യാതനായി

Recent News

തിരുവനന്തപുരത്ത് യുവാവ് റോഡിൽ മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരത്ത് യുവാവ് റോഡിൽ മരിച്ച നിലയിൽ; ദുരൂഹത

September 11, 2026
198
ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

September 11, 2026
26
മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

September 11, 2026
18
ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

September 11, 2026
166
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025