• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

cntv team by cntv team
June 6, 2026
in Kerala
A A
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകള്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പിനെ വന്‍ പ്രതിരോധത്തിലാക്കുകയും അവര്‍ അതില്‍ നിന്ന് പിന്നോട്ടുപോകുകയുമായിരുന്നു.

2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു. വിദ്യാഭ്യാസനയം മാറ്റേണ്ടി വരുമെന്ന ആശങ്കകളായിരുന്നു അന്ന് പ്രധാനമായും ചര്‍ച്ചയായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുതിയ വിദ്യാഭ്യാസമന്ത്രിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയാന്‍ ഉറ്റുനോക്കുകയാണ് സംസ്ഥാനം. നിലവിലെ എസ്സിഇആര്‍ടി പുസ്തകം തന്നെ കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പി എം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട കരാറുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ട് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഉപാധികള്‍ വെക്കാന്‍ പാടില്ല. അടിയന്തരമായി തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

Related Posts

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
39
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
88
സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ
Kerala

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ

November 14, 2026
80
സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
Kerala

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

November 14, 2026
157
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
43
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
5
Next Post
ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി

Recent News

ലോക പ്രമേഹ ദിനം: സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം

ലോക പ്രമേഹ ദിനം: സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം

November 14, 2026
3
ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
39
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
88
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
209
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025