ചങ്ങരംകുളം:തേഞ്ഞിപ്പാലം കോഹിനൂറിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ചു ഖബറടക്കം നടത്തി.ചങ്ങരംകുളം ആലംകോട് സ്വദേശി മണാത്ത് മജീദിന്റെ മകള്‍ ജഹാന(25)ന്റെ മൃതദേഹം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയിലും,പന്നിത്തടം ചിറമനങ്ങാട് സ്വദേശി കോട്ടപ്പുറത്ത് ഷഫീദ്(40)ഭാര്യ ഷെഹീന എന്നിവരുടെ മൃതദേഹം ലും പന്നിത്തടം ജുമാമസ്ജിദിലും ഖബറടക്കം നടത്തി
വൈകിട്ട് അഞ്ചര മണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ ചങ്ങരംകുളം ആലംകോട് ഉള്ള ജഹാനയുടെ വീട്ടിലെത്തിച്ചത്.ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേരാണ് മൃതദേഹം എത്തുന്നതറിഞ്ഞ് ഇവിടെ തടിച്ച് കൂടിയത്.മൂവരുടെയും മൃതദേഹങ്ങള്‍ അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചു.ആറരയോടെ ജഹാനയുടെ മൃതദേഹം ആലംകോട് ജുമാമസ്ജിദിലേക്കും,ഷെഫീദ് ഭാര്യ ഷെഹീന എന്നിവരുടെ മൃതദേഹങ്ങള്‍ ചിറമനങ്ങാട് ഷെഫീദിന്റെ വസതിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സഹോദരങ്ങളുടെ കുടുംബത്തിലെ 8 പേരടങ്ങുന്ന സംഘം ഇന്നോവയിലും സ്വിഫ്റ്റ് കാറിലുമായി കോഴിക്കോട് ബീച്ച് കാണാന്‍ യാത്ര തിരിച്ചത്.
തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് വീട്ടിൽ 40 വയസ്സുള്ള ഷഫീദ് ,ഭാര്യ ചങ്ങരംകുളം സ്വദേശിനി 30 വയസുള്ള ഷഹീന,ഷഹീനയുടെ അമ്മാവന്റെ മകൾ 26 വയസുള്ള ജഹാന എന്നിവരാണ് ഇന്നോവ കാറില്‍ ഉണ്ടായിരുന്നത്.
മരിച്ച ജഹാനയുടെ സഹോദരന്‍ സാലു,മരിച്ച ഷാഹിനയുടെ ഷാഹിനയുടെ 6 വയസുള്ള മകള്‍,പിതാവ് ഇബ്രാഹിം,മാതാവ് ഷെമീറ സഹോദരന്‍ ഷാഹിദ്, അടക്കമുള്ളവരാണ് സ്വിഫ്റ്റ് കാറില്‍ ഉണ്ടായിരുന്നത്.
കോഴിക്കോട് ബീച്ച് സന്ദര്‍ശിച്ച് രാത്രി പത്തര മണിയോടെ കോഴിക്കോട് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കുടുംബം നാട്ടിലേക്ക് മടങ്ങി.സ്വിഫ്റ്റ് കാര്‍ വീട്ടിലെത്തിയിട്ടും ഇന്നോവ എത്താതെ വന്നതോടെ മൊബൈലില്‍ വിളിച്ച് നോക്കി.വിവരം ലഭിക്കാതെ വന്നതോടെ സ്വിഫ്റ്റുമായി കുടുംബം തിരിച്ച് കോഴിക്കോട് ഭാഗത്തേക്ക് യാത്ര തിരിക്കുകയായിരുന്നു.അതികം ദൂരം സഞ്ചരിക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് നിന്ന് പോലീസിന്റെ കോള്‍ ഇവരുടെ മൊബൈലിലെത്തി.അപകട വിവരം അറിഞ്ഞ കുടുംബം അപകടത്തിന്റെ ആഘാതം മനസിലാക്കാതെയാണ് കോഴിക്കോട്ടേക്ക് യാത്രതിരിച്ചത്.ഇവര്‍ അവിടെ എത്തുമ്പോള്‍ അറിഞ്ഞത് അത് വരെ തങ്ങള്‍ ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരും ജീവനോടെയില്ല എന്ന യാഥാര്‍ത്ഥ്യമായിരുന്നു.
അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.നിയന്ത്രണംവിട്ട കാർ ദേശീയപാത 66 ലെ ലോറിത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെനേരം പണിപ്പെട്ട് ഇന്നോവ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുലർച്ചെ ഒന്നരയോടെ മൂവരുടെയും മരണം സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിയിട്ട് മൂന്നരയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയത്.അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്റെയും വേര്‍പാടിന്റെയും ആഘാതത്തിലാണ് നാടും നാട്ടുകാരും







