കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിരവധി പേരെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു തെരുവുനായയുടെ ആക്രമമുണ്ടായത്. 25 പേർക്ക് തെരുവുനായയുടെ ആക്രമത്തില്‍ കടിയേറ്റിരുന്നു. 25 പേരും ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിട്ടുണ്ട്.
നായശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ മുന്‍പ് കോര്‍പ്പറഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റെയില്‍വേ തന്നെയാണ് പരിഹാരം കാണേണ്ടതെന്ന നിലപാടിലായിരുന്നു കോർപറേഷൻ.