• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

cntv team by cntv team
June 2, 2026
in Kerala
A A
കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നും അവരുടെ പിടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്നതാണ് ദൗത്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയയ്‌ക്കെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

‘ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയുണ്ടാകും. സ്റ്റാറ്റസും പദവിയും നോക്കിയല്ല പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഡിജെ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയും. ഡിജെ പാര്‍ട്ടികളെ ജാഗ്രതയോടെ കാണണം. എല്ലാ വകുപ്പുകളും കൂട്ടായി പ്രവര്‍ത്തിക്കണം. പദ്ധതി വിജയിക്കാന്‍ ജനങ്ങളുടെ സഹായം വേണം. ഇതിനായി പൊലീസിന്റെ ആപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുവരില്ല’ രമേശ് ചെന്നിത്തല പറഞ്ഞു.കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായുളള സംസ്ഥാനമായി കേരളം മാറുകയാണെന്നും നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൂഫാന്‍ പദ്ധതിയുടെ അംബാസിഡര്‍മാരായി ഓരോരുത്തരും മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ തൂഫാന് എക്‌സൈസ് വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവും പറഞ്ഞു. സമാന്തരമായി എക്‌സൈസും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും എക്‌സൈസിന്റെ നിലവിലുളള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘പൊലീസിനൊപ്പം എക്‌സൈസിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. നിലവിലുളള സംവിധാനം ബോധവത്കരണത്തിന് പര്യാപ്തമല്ല. ക്യാമ്പസുകളില്‍ ബോധവത്കരണം ശക്തിപ്പെടുത്തണം. എക്‌സൈസിന്റെ ആന്റി നര്‍ക്കോട്ടിക് ക്ലബുകള്‍ ശക്തിപ്പെടുത്തും. അറസ്റ്റിലാവുന്ന 90 ശതമാനം പേരും ഉപയോക്താക്കള്‍ മാത്രമാണ്. ഉപയോക്താക്കള്‍ എന്ന ഇരകള്‍ക്ക് വേണ്ടത് റീഹാബിലിറ്റേഷനാണ്’ ലിജു കൂട്ടിച്ചേര്‍ത്തു.

Related Posts

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി
Kerala

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
385
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം
Kerala

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ
Crime

പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ

September 16, 2026
57
അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ
Kerala

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ

September 16, 2026
35
‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ
Kerala

‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

September 16, 2026
47
ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം
Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

September 16, 2026
356
Next Post
‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

'ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…';ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
385
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
113
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
437
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025