• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എപ്പോൾ മറുപടിപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം, ഇഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല- വി.ഡി. സതീശൻ

cntv team by cntv team
May 29, 2026
in Kerala
A A
എപ്പോൾ മറുപടിപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം, ഇഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല- വി.ഡി. സതീശൻ
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിണറായിയുടെ വീട്ടിൽ നടന്ന ഇ.ഡി. റെയ്ഡ് കേന്ദ്ര ഏജൻസിയുടെ നടപടിയാണെന്നും അതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങൾ ആവശ്യപ്പെടുമ്പോഴല്ല, മറിച്ച് താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കി. ഒരു വിഷയത്തിൽ മറുപടി പറയുന്നതിന് മുൻപ് അത് കൃത്യമായി പഠിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസാണ്. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളും ഇല്ല. ഞങ്ങൾക്കൂടി ഉന്നയിച്ച ആരോപണമാണിത്. അന്വേഷണത്തിൽ കേന്ദ്ര ഏജൻസിയേക്കുറിച്ച് ഞങ്ങൾക്ക് പരാതിയുണ്ടായിരുന്നു. നാല് വർഷം മുൻപ് ഉണ്ടായ കേസാണ്. അധികാരത്തിൽനിന്ന് എൽഡിഎഫ് സർക്കാർ താഴെയിറങ്ങുന്നതുവരെ അവർ ഒന്നും അവർ ചെയ്തിട്ടില്ല.

റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെയോ പോലീസിനെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. സ്ഥലത്ത് ആളുകൾ കൂടുന്നത് കണ്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് സംഘത്തെ അയക്കുകയായിരുന്നു. അത് അനുയോജ്യമായ നടപടിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

താൻ മൗനിബാബയാണോ എന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയത്. നടക്കാൻ ഇറങ്ങിയപ്പോഴും വണ്ടിയിൽ കയറുമ്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നതായും ഒരു ഘട്ടത്തിൽ മാധ്യമങ്ങളുടെ മൈക്ക് തന്റെ മുഖത്ത് വന്ന് ഇടിക്കുകപോലും ചെയ്തതായും അദ്ദേഹം പറഞ്ഞു.

താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കുകയെന്നും ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് അടുക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രിയെപ്പോലെയല്ല താനെന്നും താൻ എപ്പോഴും മാധ്യമങ്ങൾക്ക് അവസരം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ എങ്ങനെ അന്വേഷിക്കണമെന്ന് നിർദേശിക്കാൻ തങ്ങൾക്ക് അധികാരമില്ല. കോടതി അനുവദിച്ച അന്വേഷണമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തിയതിനെ സതീശൻ ചോദ്യംചെയ്തു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ രാഹുൽ ഗാന്ധിക്ക് എന്ത് പങ്കാണുള്ളത്. രാഹുൽ ഗാന്ധിക്ക് എതിരെ കേസ് വന്നപ്പോൾ 55 മണിക്കൂർ അന്വേഷണ ഏജൻസിയോട് സഹകരിച്ച ആളാണ് അദ്ദേഹമെന്നും സതീശൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ താൻ ആദ്യമായാണ് കാണുന്നത്. താൻ ആവശ്യപ്പെട്ടാൽ ഉടൻ പ്രധാനമന്ത്രി ഇ.ഡിക്ക് നിർദേശം നൽകുമെന്ന് പറയുന്നത് അസംബന്ധമാണ്. സി.പി.എം നേതാക്കൾ ഗൗരവം വിട്ട് ഇപ്പോൾ തമാശകൾ പറഞ്ഞു തുടങ്ങിയിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

Related Posts

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി
Kerala

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
39
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
Kerala

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
88
സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ
Kerala

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ

November 14, 2026
82
സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
Kerala

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

November 14, 2026
158
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
43
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
5
Next Post
വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാല്‍ ഞരമ്പ് മുറിഞ്ഞു

വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാല്‍ ഞരമ്പ് മുറിഞ്ഞു

Recent News

ലോക പ്രമേഹ ദിനം: സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം

ലോക പ്രമേഹ ദിനം: സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം

November 14, 2026
3
ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിര്‍മാണ സഭകള്‍ ആലോചന നടത്തണം: ഹൈക്കോടതി

November 14, 2026
39
കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

കൊയിലാണ്ടിയിൽ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചർ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

November 14, 2026
88
മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽ

November 14, 2026
210
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025