• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി’; വനിതാ സൗഹൃദ പ്രഖ്യാപനവുമായി വി ഡി സതീശൻ സർക്കാർ

cntv team by cntv team
May 29, 2026
in Kerala
A A
‘സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി’; വനിതാ സൗഹൃദ പ്രഖ്യാപനവുമായി വി ഡി സതീശൻ സർക്കാർ
0
SHARES
192
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു.സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതുസ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു.ഒരു മണിക്കൂർ 13 മിനിട്ട് വരെയാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടു നിന്നത്. കെഎസ്ആർടിസിയിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര നടപ്പാക്കും. സർക്കാർ ആഗ്രഹിക്കുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സുതാര്യ ഭരണം. ക്ലീൻ ഗവേണൻസ്, സർക്കാർ മുദ്രാവാക്യമെന്നും പ്രഖ്യാപനം.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.

പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ സമഗ്ര പദ്ധതികളുമായി സർക്കാർ. എക്സൈസ്-ആഭ്യന്തര-ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ച് പദ്ധതി നടപ്പാക്കും. ഓൺലൈൻ ലഹരി ശൃംഖലകൾ തടയും. ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. കേരളത്തിലെ പൊലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും കുറഞ്ഞ ചിലവിൽ സംസ്ഥാനത്ത് ചികിത്സകൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം.കൃഷി ലാഭകരമായ തൊഴിൽമേഖലയാക്കും. കേരളത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കുമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. ടൂറിസം മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും സംസ്ഥാനത്തിന്റെ ജലനയം പരിഷ്‌കരിക്കും.

അതേസമയം, ദേശീയഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ലോക്ഭവന്റെ നിർദേശം സർക്കാർ തള്ളിയായിരുന്നു നയപ്രഖ്യാപനം ആരംഭിച്ചത്. നയപ്രഖ്യാപനത്തിന് ഒടുവിലും വന്ദേമാതരം ആലപിച്ചു. എന്നാൽ ഇത് ആദ്യമായിട്ടാണ് നിയമസഭയിൽ വന്ദേ മാതരം ആലപിക്കുന്നത്. കേന്ദ്രവുമായി ഏറ്റുമുട്ടൽ ഇല്ലാതെയായിരുന്നു നയപ്രഖ്യാപനം. കേന്ദ്രത്തിനെതിരെ പരാമർശമുണ്ടായില്ല.കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലിൽ സംസ്ഥാന സർക്കാർ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുമെന്നും പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

Related Posts

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും
Kerala

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
249
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
89
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി
Kerala

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
65
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
223
മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി
Kerala

മുഖ്യമന്ത്രി ബോധപൂർവം കള്ളംപറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, വഖഫിൽ അന്നും ഇന്നും ഒരേനിലപാട്- പിണറായി

July 25, 2026
59
റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി
Kerala

റോഡ് വികസന പദ്ധതി എസ്‌റ്റിമേറ്റ് തയാറാക്കൽ: എം എൽ എയുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തി

July 25, 2026
83
Next Post
‘5429 കോടി രൂപ ഖജനാവിലുണ്ട്, കേരളത്തിന്റെ സാമ്പത്തികനില അപകടത്തിലല്ല’; നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

'5429 കോടി രൂപ ഖജനാവിലുണ്ട്, കേരളത്തിന്റെ സാമ്പത്തികനില അപകടത്തിലല്ല'; നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

Recent News

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
12
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
17
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
41
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025