• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മതനിന്ദാ വിവാദവും ഭീഷണി ആരോപണവും മനപ്പൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയമുണ്ട്;’ടർക്കിഷ് തർക്ക’ത്തില്‍ വിടി ബൽറാം

ckmnews by ckmnews
November 28, 2024
in Kerala
A A
മതനിന്ദാ വിവാദവും ഭീഷണി ആരോപണവും മനപ്പൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയമുണ്ട്;’ടർക്കിഷ് തർക്ക’ത്തില്‍ വിടി ബൽറാം
0
SHARES
295
VIEWS
Share on WhatsappShare on Facebook

മതനിന്ദാ ആക്ഷേപം വന്നതിനെ തുടര്‍ന്ന് ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന അണിയറ പ്രവര്‍ത്തകരുടെ വാദത്തില്‍ സംശയമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താല്‍ക്കാലിക പിന്‍വലിക്കലുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വിടി ബല്‍റാം പറയുന്നു.അങ്ങനെയാണെങ്കില്‍ അത് അപകടകരമായ പ്രവണതയാണെന്നും നെറികേടാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഇതിനുള്ള കാരണങ്ങളും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.’ടര്‍ക്കിഷ് തര്‍ക്കം’ എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതില്‍ ‘മതനിന്ദ’ ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആ സിനിമയെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനില്‍ കണ്ടിരുന്നില്ല.മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിര്‍മ്മാതാവിനേയോ ‘ഭീഷണിപ്പെടുത്തി’യതിന്റെ പേരില്‍ സിനിമ തിയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പില്‍ വന്നിട്ടുണ്ടോ അതില്‍ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാര്‍ മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്,’ ബല്‍റാം പറയുന്നു.ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വര്‍ഗീയതയുടെ കളത്തില്‍ ഉള്‍ക്കൊള്ളിച്ച് ന്യായീകരണ ക്യാപ്‌സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങള്‍ക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്നും ബല്‍റാം പറഞ്ഞു.ലുക്മാന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ടര്‍ക്കിഷ് തര്‍ക്കം’തിയേറ്ററില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇപ്പോള്‍ ചിത്രം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നവംബര്‍ 22ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപമുയര്‍ന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു അറിയിച്ചത്.മുസ്ലിം സമുദായത്തിന്റെ ഖബറടക്ക പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് സിനിമയുടെ പ്രമേയം. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Related Posts

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ
Highlights

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ

July 27, 2025
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; സൂപ്പർവെെസർക്ക് പരിക്ക്
Highlights

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; സൂപ്പർവെെസർക്ക് പരിക്ക്

July 27, 2025
ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

July 26, 2025
വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ
Kerala

വിദേശത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ ഷാലു കിംഗ് അറസ്റ്റിൽ

July 26, 2025
20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല
Kerala

20,000 രൂപയ്ക്ക് മുകളിൽ വായ്പ കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഒരു കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊടുത്ത പണം പോലും തിരിച്ചുകിട്ടില്ല

July 26, 2025
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു: മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

July 26, 2025
Next Post
ചാമ്പ്യന്‍സ് ലീഗില്‍ റയൽ മാഡ്രിഡിന് തോൽവി; ലിവർ പൂളിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ചാമ്പ്യന്‍സ് ലീഗില്‍ റയൽ മാഡ്രിഡിന് തോൽവി; ലിവർ പൂളിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

Recent News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

July 27, 2025
അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അയിലക്കാട് അയിനിച്ചിറ കോളില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

July 27, 2025
ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം

ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം

July 27, 2025
സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ

July 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025