• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അബായ ഷോപ്പില്‍ ജീവനക്കാരിയായ യുവതിക്ക് നേരെ അക്രമം ‘തടയാന്‍ ശ്രമിച്ച കടയുടമക്കും ക്രൂരമര്‍ദ്ധനം’യുവതിയുടെ മുന്‍ഭര്‍ത്താവ് കസ്റ്റഡിയില്‍

ckmnews by ckmnews
May 23, 2026
in UPDATES
A A
അബായ ഷോപ്പില്‍ ജീവനക്കാരിയായ യുവതിക്ക് നേരെ അക്രമം ‘തടയാന്‍ ശ്രമിച്ച കടയുടമക്കും ക്രൂരമര്‍ദ്ധനം’യുവതിയുടെ മുന്‍ഭര്‍ത്താവ് കസ്റ്റഡിയില്‍
0
SHARES
2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അബായ ഷോപ്പില്‍ ജീവനക്കാരിയായ യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ അക്രമം.തടയാന്‍ ശ്രമിച്ച കടയുടമക്കും ക്രൂരമര്‍ദ്ധനം.സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് പാവിട്ടപ്പുറം സ്വദേശി അഷറഫിനെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചങ്ങരംകുളം എടപ്പാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സുറുമി അബായ സെന്ററിലാണ് സംഭവം.ഇവിടെ ജോലി ചെയ്തിരുന്ന നരണിപ്പുഴ സ്വദേശിയായ യുവതിയെ യാണ് ഭര്‍ത്താവ് ആയിരുന്ന അഷറഫ് കടയില്‍ കയറി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തത്.സംഭവം കണ്ട് വന്ന കടയുടമ പൊന്നാനി സ്വദേശി നജീബ്(37)നെയും ഇയാള്‍ അക്രമിക്കുകയായിരുന്നു.അക്രമത്തില്‍ അവശനായ നജീബ് പുറത്തേക്ക് ഓടി സമീപത്തെ ബാങ്ക് ജീവനക്കാര്‍ക്കിടയില്‍ അഭയം തേടുകയായിരുന്നു.തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.ചങ്ങരംകുളം പോലീസെത്തി യുവതിയുടെ മുന്‍ഭര്‍ത്താവ് കൂടിയായ അഷറഫിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തു.

പരിക്കേറ്റ കടയുടമ നജീബിനെയും ജീവനക്കാരിയെയും ഷോപ്പിലെ മറ്റു ജീവനക്കാരും സമീപത്തെ കടക്കാരും ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതിയും അശറഫുമായി നേരത്തെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.അഷറഫിന്റെ ശല്ല്യം സഹിക്കാതെ വന്നതോടെ യുവതി കോടതി വഴി വിവാഹ മോചനം തേടുകയായിരുന്നു.വിവാഹ മോചനത്തിന് ശേഷവും യുവതി ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ എത്തി അഷറഫ് ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും ഒരാഴ്ച മുമ്പ് കടയില്‍ എത്തി യുവതിയെ ജോലിക്ക് വെക്കരുതെന്ന് കടയുടമയെ ഭീഷണിപ്പെടുത്തിയിരുന്നതായും മര്‍ദ്ധനമേറ്റ നജീബ് പറഞ്ഞു.സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ പോലീസ് അഷറഫിനെ വിളിച്ച് വരുത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നു.അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.സംഭവത്തില്‍ കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും ചങ്ങരംകുളം പോലീസ് അറിയിച്ചു.

Related Posts

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു
UPDATES

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
102
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി
UPDATES

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
35
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ
UPDATES

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
15
തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും
UPDATES

തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

July 7, 2026
9
അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്
UPDATES

അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്

July 7, 2026
31
വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു
UPDATES

വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

July 7, 2026
7
Next Post
ചങ്ങരംകുളം മൂക്കുതല പെരിശ്ശേരി പറമ്പിൽ ശങ്കരൻ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല പെരിശ്ശേരി പറമ്പിൽ ശങ്കരൻ നിര്യാതനായി

Recent News

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
102
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
35
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
15
തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

July 7, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025