വടക്കേക്കാട്:തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും.വടക്കേക്കാട് വൈലത്തൂർ പോസ്റ്റ് ഓഫീസിൽ നിന്നും നീണ്ട തപാല്‍ സേവനത്തില്‍ നിന്ന് വിരമിക്കുന്ന സുകുമാരന് എന്ന സുകുവിനെയാണ് നാട് ആദരിക്കുന്നത്.സ്നേഹാദരവ് സമര്‍പ്പണവും യാത്രയപ്പ് സമ്മേളനവും ജൂലായ് 11ന് ശനിയാഴ്ച വൈകിട്ട് 4 30ന് വൈലത്തൂർ മദ്രസ ഹാളിൽ വച്ച് നടക്കും.ഗുരുവായൂർ എംഎൽഎ എന്‍കെ അക്ബര്‍ ഉദ്ഘാടനം ചെയ്യും.വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിന്‍സി ബാബു അധ്യക്ഷത വഹിക്കും.ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും







