ചങ്ങരംകുളം:വനമാലോത്സവത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പും സാമൂഹ്യ ബോധവൽക്കരണ വിഭാഗം മലപ്പുറവും നന്നംമുക്ക് ഗ്രാമ പഞ്ചായത്തും പെരുമ്പടപ്പ് ബ്ലോക്ക് ഹരിത സമിതിയും സംയുക്തമായി തീരം സംരക്ഷണത്തിന്റെ ഭാഗമായി പുഴയോരത്ത് മുള തൈ നടീൽ നടത്തി.നരണിപുഴയിലും സ്രായിക്കടവത്തുമായി നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജനാ രാജീവ്,പഞ്ചായത്ത് മെമ്പർമാരായ സുമേഷ്,സുധീഷ്,റംസീന ,ഷബ്ന,ഷാമില, ഹൈറുനീഷ,ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സൈൻലാവുദ്ദീൻ,പഞ്ചായത്ത് സെക്രട്ടറി വിശാഖ്,എച്ച്സി സതീഷ്,പെരുമ്പടപ്പ് ബ്ലോക്ക് ഹരിത സമിതിയുടെ കൺവീനർ എന്നിവർ സംസാരിച്ചു.ഫോറസ്റ്റ് ഉദ്യോഗസ്ഥർ,തൊഴിലുറപ്പ് തൊഴിലാളികൾ,പഞ്ചായത്ത് ഉദ്യോഗസ്ഥർ,കുടുംബശ്രീ അംഗങ്ങൾ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി വിജയൻ പി സുഹാസ് സി എസ് മുഹമ്മദ് റഫീഖ് പി വി ബാബുരാജ്,മറ്റു സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാർ എന്നിവർ പങ്കെടുത്തു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നന്ദി അറിയിച്ചു






