• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം

cntv team by cntv team
May 20, 2026
in Kerala
A A
ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം
0
SHARES
326
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ദേശീയപാതയിലെ വള്ളുവമ്പ്രം മുസ്ലിയാര്‍പീടികയില്‍ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. കൊണ്ടോട്ടി മേലങ്ങാടിയിലെ പാലക്കല്‍ മുഹമ്മദലിയുടെ മകന്‍ ഷിബില്‍ റഹ്‌മാന്‍ (26) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികന്‍ തറയിട്ടാല്‍ സ്വദേശി എം.വി. ആഷിഖിന് (24) അപകടത്തില്‍ സാരമായി പരുക്കേറ്റു. ആഷിഖിനെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. വെള്ളൂരിലെ സുഹൃത്ത് ടി.വി. മുസ്തഫയുടെ വിവാഹവീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ഷിബില്‍ അപകടത്തില്‍പ്പെട്ടത്.ഷിബിലും ആഷിഖും ഒരു ബൈക്കിലും, സുഹൃത്തായ യാസീന്‍ മറ്റൊരു ബൈക്കിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. മുസ്ലിയാര്‍പീടികയില്‍ വെച്ച് മുന്നിലുണ്ടായിരുന്ന തമിഴ്നാട് ആര്‍.ടി.സി വക സേലം ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ, എതിര്‍ദിശയില്‍ നിന്നും വന്ന കാറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ബൈക്കില്‍ നിന്നും തെറിച്ചുവീണ ഷിബില്‍ തൊട്ടടുത്ത ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷിബിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.കളിയും ചിരിയുമായി സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ചിരുന്ന വെള്ളൂരിലെ കല്ല്യാണവീട്ടിലേക്ക് പെട്ടെന്നാണ് ഈ ഞെട്ടിക്കുന്ന മരണവാര്‍ത്ത എത്തിയത്.

തങ്ങളുടെ പ്രിയ സുഹൃത്ത് കല്ല്യാണം കൂടാന്‍ വരുന്നതിനിടെ തൊട്ടടുത്ത കിലോമീറ്ററുകള്‍ക്കപ്പുറത്ത് വെച്ച് അപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സുഹൃത്തുക്കള്‍ക്കായില്ല. വിവാഹ വീട്ടിലേക്ക് വെറും മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രം ശേഷിക്കെയാണ് വിധി ഷിബിലിന്റെ ജീവന്‍ കവര്‍ന്നത്. മരണവാര്‍ത്തയറിഞ്ഞ് കല്ല്യാണവീട് നിമിഷനേരം കൊണ്ട് മൂകമായി മാറി. കരിപ്പൂര്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനായിരുന്നു അന്തരിച്ച ഷിബില്‍ റഹ്‌മാന്‍. മാതാവ്: മൈമൂന. സഹോദരങ്ങള്‍: ഷബീല്‍, സാഹില്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
158
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
28
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
131
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
220
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
164
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു’സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു'സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
98
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
113
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
58
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
224
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025