• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം

cntv team by cntv team
May 20, 2026
in Kerala
A A
കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സംസ്ഥാനത്ത് ബിനാമി ഭൂട്ടാൻ വാഹനങ്ങൾ ഓടുന്നതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ കണ്ടെത്തൽ. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടെയാണ് സിനിമാ നടൻമാരുൾപ്പെടെ പലരും വാങ്ങിയ എസ്.യു.വി.കൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ സുഹൃത്തുക്കളുടെയോ കാർ ഡീലർമാരുടെയോ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ എട്ട് വാഹനങ്ങൾ കഴിഞ്ഞയാഴ്ച കസ്റ്റംസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വ്യാജ ഉടമകളുടെ വിവരം ലഭിച്ചിരിക്കുന്നത്. കള്ളപ്പണ ഇടപാടുകളുൾപ്പെടെ ഇതിൽ നടന്നിട്ടുണ്ടെന്ന സംശയത്തിൽ രേഖകളടക്കം അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്.

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകളുൾപ്പെടെ ഇന്ത്യയിലേക്ക് കടത്തി, വ്യാജമായി രജിസ്റ്റർ ചെയ്ത് വിൽക്കുന്ന മാഫിയയ്ക്ക് പിന്നാലെ ഒന്നരവർഷമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഭൂട്ടാനിൽ നിന്നെത്തുന്ന വാഹനങ്ങൾ അനധികൃതമാണെന്ന് കൃത്യമായി ധാരണയുള്ളവരാണ് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ ബിനാമികളുടെ പേരിലാക്കുന്നത്. എന്നാൽ, വാഹനം ഇവർ തന്നെ ഉപയോഗിക്കും.

അസം നിയമസഭയുടെ മുന്നിലെത്തിയ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ടിൽ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 15,849 വാഹനങ്ങൾക്ക് ഒരേ ഷാസി നമ്പറും എൻജിൻ നമ്പറുമാണെന്നുണ്ട്. ഇതിൽ 12,112 വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത് അസമിലാണ്. വിദേശ നിർമിത വാഹനങ്ങൾക്ക് പുറമേ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ശേഷം തിരികെ കടത്തിക്കൊണ്ടുവന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആഡംബര വാഹനങ്ങൾക്ക് പുറമേ കാറുകൾ, ലോറികൾ തുടങ്ങിയവയും വ്യാജമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊച്ചി കസ്റ്റംസിന്റെ അന്വേഷണം ഭൂട്ടാനിലേക്കും അസമിലേക്കും വരെ എത്തിയിരുന്നു. ഇതിന് പിന്നാലെ അസമിലെ ബൊംഗൈഗാവ് ഡി.ടി.ഒ., ജോയിന്റ് ഡി.ടി.ഒ. എന്നിവർക്കെതിരേ അവിടുത്തെ പോലീസ് കേസെടുത്തിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് ബൊംഗൈഗാവ് ആർ.ടി.ഒ.യിൽ 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിന് ഇവരെയും മറ്റ് ഏഴ് പേരെയും അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്ന് കൊച്ചിയിലേക്ക് 150-220 ഭൂട്ടാൻ എസ്‌.യു.വി.കൾ എത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. എട്ടുവർഷത്തോളമായി ഈ കള്ളക്കടത്ത് നടക്കുന്നെന്നാണ് കണ്ടെത്തൽ. നിലവിൽ ഇതിൽ 57 വാഹനങ്ങൾ മാത്രമാണ് കണ്ടെത്താനായത്.

Related Posts

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി
Kerala

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
385
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം
Kerala

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ
Crime

പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ

September 16, 2026
57
അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ
Kerala

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ

September 16, 2026
35
‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ
Kerala

‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

September 16, 2026
47
ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം
Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

September 16, 2026
355
Next Post
തലയിൽ ചാടിക്കയറി വൃദ്ധയുടെ മുഖം മുഴുവൻ കൊത്തി; 16 തുന്നൽ, പൂവൻ കോഴിക്കെതിരെ പൊലീസിൽ പരാതി

തലയിൽ ചാടിക്കയറി വൃദ്ധയുടെ മുഖം മുഴുവൻ കൊത്തി; 16 തുന്നൽ, പൂവൻ കോഴിക്കെതിരെ പൊലീസിൽ പരാതി

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
385
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
113
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
437
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025