• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

cntv team by cntv team
May 13, 2026
in Kerala
A A
ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതോടെയാണ് സെക്രട്ടറിയേറ്റിൽ യോഗം ചേർന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്‌ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയപാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി. ഈ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറിമാർ വിശദീകരണം നൽകി.

മേയ് 31നകം പാഠപുസ്‌തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. ഇതിനകം 65 ശതമാനം പുസ്‌തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു. കൈത്തറി വകുപ്പ് വഴി സ്‌കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്‌ഡഡ് സ്‌കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗം ചർച്ച ചെയ്‌തു. നിലവിൽ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ്, ഫയർ ആന്റ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ്, വനം – വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുക. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.

സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. അടുത്ത രണ്ടാഴ്‌ച സ്‌കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്‌ടർമാർ നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചു. പാഠപുസ്‌തകങ്ങളും യൂണിഫോമുകളും സമയബന്ധിതമായി ലഭ്യമാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
103
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
30
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
62
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
146
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
154
Next Post
കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട ’30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം ചെമ്പിക്കലിൽ വൻ ലഹരി വേട്ട '30 ഗ്രാം എംഡിഎംഎ യുമായി 2 പേര്‍ പിടിയില്‍

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
13
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
23
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
214
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025