• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പണം വാങ്ങിയയാൾ MDMA നൽകിയില്ല, ഇടപാടുകാരന്റെ സുഹൃത്തിനെ ബന്ദിയാക്കി ലഹരിമാഫിയ; രണ്ടുപേർ പിടിയിൽ

cntv team by cntv team
May 9, 2026
in Crime, Kerala
A A
പണം വാങ്ങിയയാൾ MDMA നൽകിയില്ല, ഇടപാടുകാരന്റെ സുഹൃത്തിനെ ബന്ദിയാക്കി ലഹരിമാഫിയ; രണ്ടുപേർ പിടിയിൽ
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താമരശ്ശേരി: ബെംഗളൂരുവിലെ വാടകമുറിയിൽവെച്ച് എം.ഡി.എം.എ.യ്ക്കായി പണംനൽകിയശേഷം അത് കിട്ടാതെ വന്നതോടെ ഇടപാടുകാരന്റെ സുഹൃത്തിനെ നാട്ടിലെത്തിച്ച് നാലുദിവസത്തോളം ബന്ദിയാക്കി മർദിച്ച് ലഹരിമാഫിയാ സംഘം. ഒടുവിൽ ലഹരിസംഘത്തിലെ കണ്ണികളിലൊരാളിൽനിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാടക വീട് റെയ്ഡ് ചെയ്ത് ബന്ദിയാക്കപ്പെട്ട യുവാവിനെ പോലീസ് രക്ഷപ്പെടുത്തി.

ഓമശ്ശേരി മുടൂരിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. െബംഗളൂരുവിലെ കോത്തന്നൂരിൽ ട്രാവൽ ഏജൻസി നടത്തുന്ന വയനാട് മാനന്തവാടി പള്ളിക്കൽ സ്വദേശി സാജിദ് (30)നെയാണ് കോഴിക്കോട് റൂറൽ എസ്.പി.ക്ക്‌ കീഴിലുള്ള ഡൻസാഫ് സംഘവും താമരശ്ശേരി പോലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി. കെ. വിനോദ് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.

യുവാവിനെ തടവിലിട്ട ലഹരിസംഘത്തിൽ ഉൾപ്പെട്ട കൊടുവള്ളി കളരാന്തിരി വട്ടോത്ത് പുറായിൽ അപ്പാപ്പൻ എന്ന ശിഹാബ് (40), കൊടുവള്ളി വാവാട് പാലക്കുന്നുമ്മൽ ആക്കോയി എന്ന അശ്വിൻ (25) എന്നിവരെ പോലീസ് അറസ്റ്റു ചെയ്യുകയും സംഘം സഞ്ചരിച്ച ഷിഹാബിന്റെ കാർ കസ്റ്റഡിയിലെടുക്കുകയുംചെയ്തു.

ഷിഹാബിനെ കഴിഞ്ഞ വർഷം മൂന്നു ഗ്രാം എം.ഡി.എം.എ.യുമായി വയനാട് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. മർദനമേറ്റ പരിക്കുകളോടെ സാജിദ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സാജിദിന്റെ മൊഴിപ്രകാരം വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ലഹരിസംഘത്തിനെതിരേ താമരശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തു.

മേയ് മൂന്നാം തീയതിയാണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രതികൾ ഉൾപ്പെട്ട നാലംഗസംഘം എം.ഡി.എം.എ. വാങ്ങുന്നതിനായി ബെംഗളൂരുവിൽ എത്തുന്നത്. ബെംഗളൂരുവിലെത്തിയ സംഘം സാജിദിന്റെ ബെംഗളൂരുവിലെ വാടകമുറിയിൽവെച്ച് അയാളുടെ സുഹൃത്തായ വയനാട് സ്വദേശി വിമലിന് ഒന്നരലക്ഷം രൂപ ലഹരിമരുന്നിനായി നൽകി.ശിഹാബ് വിമലന് നൽകിയ ഈ തുക, വിമൽ എം.ഡി.എം.എ. വിപണനസംഘത്തിൽ ഉൾപ്പെട്ട ഒരു കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ പിന്നീട് ലഹരിമരുന്നും അതിനായി നൽകിയ പണവും കിട്ടാതെ വന്നതോടെ, ലഹരിസംഘം നയത്തിൽ സാജിദിനെ ബെംഗളൂരിൽനിന്ന് കോഴിക്കോട്ടെത്തിച്ചു.

തുടർന്ന് ശിഹാബ് വാടകയ്‌ക്കെടുത്ത മുടൂരിലെ ഇരുനില വീടിന്റെ മുകൾഭാഗത്തെ മച്ചിൽ സാജിദിനെ നാല് ദിവസത്തോളമായി പൂട്ടിയിടുകയായിരുന്നെന്ന് പോലീസ് പറയുന്നു. പണമോ അല്ലെങ്കിൽ എം.ഡി.എം.എ.യോ നൽകണമെന്ന് ആവശ്യപ്പെട്ടസംഘം തന്നെ വടിയും കമ്പിയും ഉപയോഗിച്ച്‌ മർദിച്ചും ഭക്ഷണം കൊടുക്കാതെയും തടങ്കലിൽ പാർപ്പിച്ചതായാണ് സാജിദ് പോലീസിനെ അറിയിച്ചത്.

Related Posts

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍
Kerala

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

October 29, 2026
33
ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും
Crime

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

October 29, 2026
31
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു
Kerala

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

October 29, 2026
182
ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala

ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

October 29, 2026
79
സ്‌കൂളിൽ കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നു?; സമഗ്ര ഓഡിറ്റിന് സർക്കാർ
Kerala

സ്‌കൂളിൽ കളിസ്ഥലം എത്രത്തോളം ഉപയോഗിക്കുന്നു?; സമഗ്ര ഓഡിറ്റിന് സർക്കാർ

October 29, 2026
9
ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: കായികമേള അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍; ‘മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് തെറ്റ്’
Kerala

ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: കായികമേള അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍; ‘മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് തെറ്റ്’

October 29, 2026
27
Next Post
ബംഗാളിൽ പുതുചരിത്രമെഴുതി ബിജെപി: സുവേന്ദു അധികാരി ഇനി മുഖ്യമന്ത്രി

ബംഗാളിൽ പുതുചരിത്രമെഴുതി ബിജെപി: സുവേന്ദു അധികാരി ഇനി മുഖ്യമന്ത്രി

Recent News

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

October 29, 2026
33
ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

ആണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോട് കൂടി പിന്തുടര്‍ന്ന് ശല്യം ചെയ്തു ; 60 കാരന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

October 29, 2026
31
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

October 29, 2026
182
പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രഥമ B.O.A.T പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

October 29, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025