• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ടിപിയുടെ ചോരവീണ ദിനത്തിൽ ആർ.എം.പി.ഐ.ക്ക് മധുരപ്രതികാരം; ‘കുലംകുത്തി’യെന്ന് വിളിച്ചവർക്ക് മറുപടി

cntv team by cntv team
May 5, 2026
in Kerala, Politics
A A
ടിപിയുടെ ചോരവീണ ദിനത്തിൽ ആർ.എം.പി.ഐ.ക്ക് മധുരപ്രതികാരം; ‘കുലംകുത്തി’യെന്ന് വിളിച്ചവർക്ക് മറുപടി
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടകര: മേയ് നാല് എന്നാൽ ഒടുങ്ങാത്ത വേദനയുടെ ഓർമ്മപ്പെടുത്തലാണ് ആർ.എം.പി. പ്രവർത്തകർക്ക്. പ്രിയ സഖാവ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ദിനം. ടി.പി.യുടെ 14-ാം രക്തസാക്ഷിത്വവാർഷികദിനം, പക്ഷേ, അവർക്ക് ഇക്കുറി മധുരപ്രതികാരത്തിന്റെ ദിവസമായി. ടി.പി.യെ ‘കുലംകുത്തി’യെന്ന് വിളിച്ചവർക്ക് മറുപടിനൽകാൻ ഈ ദിവസംതന്നെ കാത്തുവെച്ചത് കാലത്തിന്റെ കാവ്യനീതിയെന്നാണ് ആർ.എം.പി.യുടെ പക്ഷം.നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി പുറത്തുവന്നയുടൻതന്നെ കെ.കെ. രമയും ആർ.എം.പി.ഐ.- യു.ഡി.എഫ്. നേതാക്കളും ഇക്കാര്യം ഉറപ്പിച്ചുപറഞ്ഞിരുന്നു. ”മേയ് നാല് ഞങ്ങൾക്ക് മധുരപ്രതികാരത്തിന്റെ ദിനമാണ്… അന്ന് എൽ.ഡി.എഫ്. ഭരണത്തിന് അന്ത്യംകുറിക്കും…”- തിരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം ഇത് ആവർത്തിച്ചു. വൈകാരികമായി ഏറെ അടുപ്പമുള്ള ദിവസം ഫലംവരുമ്പോൾ ടി.പി.യുടെ പ്രസ്ഥാനം തോൽക്കരുതെന്ന നിർബന്ധത്തിലായിരുന്നു പാർട്ടിപ്രവർത്തകർ. അത് യാഥാർഥ്യമായി.2008-ൽ പാർട്ടിയുടെ നയവ്യതിയാനത്തെ ചോദ്യംചെയ്താണ് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒഞ്ചിയത്തെ സി.പി.എമ്മിലെ വലിയൊരു വിഭാഗം പാർട്ടിവിട്ട് പുറത്തേക്ക് വന്നത്. പിന്നാലെ ആർ.എം.പി. എന്ന പ്രസ്ഥാനം രൂപവത്കരിച്ചു. 2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതോടെ കേരളം അന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിന് നാട് സാക്ഷ്യംവഹിച്ചു. സി.പി.എം. പ്രതിക്കൂട്ടിലായി. പാർട്ടിനേതാക്കളും പ്രവർത്തകരും കൊലക്കേസിൽ അറസ്റ്റിലായി. പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. അതുവരെ ഒഞ്ചിയം മേഖലയിൽമാത്രം ഒതുങ്ങിനിന്ന പ്രസ്ഥാനം പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമറിയിച്ചു. 2021-ൽ യു.ഡി.എഫ്. പിന്തുണയോടെ കെ.കെ. രമ വടകരയിൽ മത്സരിച്ച് വിജയിച്ചതോടെ നിയമസഭയിലും ആർ.എം.പി.യുടെ ശബ്ദമുയർന്നു. ഇത്തവണ ഭൂരിപക്ഷം കുത്തനെ ഉയർത്തിക്കൊണ്ട് വിജയം ആവർത്തിച്ചതോടെ കെ.കെ. രമയിലൂടെ ഒരു മന്ത്രിസ്ഥാനമോ, സ്പീക്കർസ്ഥാനമോ ആർ.എം.പി.ഐ. സ്വപ്നം കാണുന്നുണ്ട്.

Related Posts

കേരളത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്
Kerala

കേരളത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

June 23, 2026
20
കൊട്ടാരക്കര അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
Kerala

കൊട്ടാരക്കര അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

June 23, 2026
126
തൃശ്ശൂരിൽ ഷാള്‍ ചക്രത്തില്‍ കുരുങ്ങി, റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
Kerala

തൃശ്ശൂരിൽ ഷാള്‍ ചക്രത്തില്‍ കുരുങ്ങി, റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

June 23, 2026
280
മെക് 7 മൂക്കുതല സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
Kerala

മെക് 7 മൂക്കുതല സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

June 23, 2026
241
ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ
Kerala

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

June 23, 2026
62
‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം
Kerala

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
47
Next Post
സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

Recent News

കേരളത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

കേരളത്തിൽ വൈദ്യുതി നിയന്ത്രണം അനിവാര്യം; ജൂൺ 30 വരെ കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി സണ്ണി ജോസഫ്

June 23, 2026
20
ഓപ്പറേഷൻ തൂഫാൻ: കുന്നംകുളത്ത് വൻ ഹാൻസ് ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ: കുന്നംകുളത്ത് വൻ ഹാൻസ് ശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ

June 23, 2026
73
കൊട്ടാരക്കര അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കൊട്ടാരക്കര അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

June 23, 2026
126
തൃശ്ശൂരിൽ ഷാള്‍ ചക്രത്തില്‍ കുരുങ്ങി, റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ഷാള്‍ ചക്രത്തില്‍ കുരുങ്ങി, റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

June 23, 2026
280
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025