• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

cntv team by cntv team
June 23, 2026
in Kerala, Politics
A A
‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ബഡ്‌ജറ്റ് പ്രഖ്യാപനത്തിനെതിരെ അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. കർണാടകയിലെ മദ്യക്കമ്പനിയായ ബക്കാഡിക്ക് വേണ്ടിയാണ് നികുതി കുറച്ചതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട പ്രസംഗത്തിലായിരുന്നു പിണറായി വിജയന്റെ ആരോപണം.

മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട ഫയൽനീക്കം വേഗത്തിലാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനാലാണ് വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയതെന്നും സോഫ്‌റ്റ് ഡ്രിങ്ക് പോലെ മദ്യം സാർവത്രികമാക്കാനുള്ള നീക്കം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

‘സ്വകാര്യ മദ്യക്കമ്പനിക്ക് അമിതമായി ലാഭം കൊയ്യാനാകുന്ന അവസരം ബഡ്‌ജറ്റിൽ തിരുകിക്കയറ്റിയിരിക്കുകയാണ്. ഇത് ഗൗരവമുള്ള വിഷയമാണ്. 251 ശതമാനം നിലവിലുള്ള നികുതിയാണ് 120 ശതമാനമാക്കി കുറയ്‌ക്കുന്നത്. 131 ശതമാനത്തിന്റെ കുറവ്. എന്തിന് വേണ്ടിയാണിത്. ആർക്കു വേണ്ടിയാണിത്? നമ്മുടെ നാട്ടിലുള്ള സാധാരണക്കാർക്ക് ഇതുകൊണ്ട് എന്താണ് ഗുണം? അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ സാധാരണക്കാർക്കോ മനുഷ്യർക്കോ വേണ്ടിയുള്ള ഒന്നല്ല ഈ പറഞ്ഞിട്ടുള്ള നിർദേശം. ഇതിന്റെ ഗുണഭോക്താവ് എല്ലാവർക്കും അറിയുന്നപോലെ കർണാടകയിലെ ഒരു മദ്യക്കമ്പനിയാണ്’- പിണറായി വിജയൻ പറഞ്ഞു.

2023ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ, പുതിയ സർക്കാ‌ർ അധികാരമേറ്റശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോഗസ്ഥർ ഇതിനകം ഫയൽ കണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

അതേസമയം, ബഡ്‌ജറ്റ് ചർച്ചയ്‌ക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാകില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വ്യക്തമാക്കി. സഭയിൽ ചർച്ചചെയ്യേണ്ട വിഷയമാണ് നോട്ടീസിൽ ഉള്ളതെന്നും ബജറ്റിനെക്കുറിച്ച് ചർച്ചയ്‌ക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം സബ്‌മിഷനായി അവതരിപ്പിക്കാമെന്നാണ് സ്‌പീക്കർ അറിയിച്ചത്. പിന്നാലെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്‌തു.

Related Posts

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ
Kerala

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

June 23, 2026
26
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
200
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ
Kerala

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
12
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ
Kerala

ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

June 23, 2026
124
രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു
Kerala

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

June 23, 2026
55
ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
Kerala

ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

June 23, 2026
72
Next Post
ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

Recent News

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

June 23, 2026
26
‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
34
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
200
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025