• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ സംഭവം

cntv team by cntv team
May 2, 2026
in Kerala
A A
മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുദര്‍ശന്റെയും ഷൈജയുടെയും മകള്‍ കെഎസ് ദര്‍ശന(21)യെയാണ് ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ബി ടെക് സിവില്‍ എഞ്ചിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം ജുനൈദ് ബുഷിരി റിപ്പോര്‍ട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സിബിച്ചന്‍ ജോസഫിനാണ് അന്വേഷണ ചുമതല.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ദര്‍ശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകര്‍ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരിച്ചില്ല. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്ത് കയറുമ്പോഴാണ് സംഭവം കണ്ടത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുന്‍പ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കുസാറ്റില്‍ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് ദര്‍ശന. ഏപ്രില്‍ 22ന് ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ പ്രത്യേക ആലോചനാ യോഗം വിളിച്ചു.

Related Posts

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ
Crime

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
21
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

June 19, 2026
55
ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ
Kerala

ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

June 19, 2026
8
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 19, 2026
21
ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ
Kerala

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

June 19, 2026
111
‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ
International

‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

June 19, 2026
57
Next Post
വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

Recent News

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
1
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
2
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
3
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025