• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ട്രാഫിക് ചെലാനുകൾക്ക് പകുതി പിഴ; ആനുകൂല്യം ഇന്ന് അവസാനിക്കും,പോലീസിന് ലഭിക്കാനുള്ളത് 250 കോടി രൂപ

cntv team by cntv team
April 30, 2026
in Kerala
A A
ട്രാഫിക് ചെലാനുകൾക്ക് പകുതി പിഴ; ആനുകൂല്യം ഇന്ന് അവസാനിക്കും,പോലീസിന് ലഭിക്കാനുള്ളത് 250 കോടി രൂപ
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: വിവിധ ട്രാഫിക് ചെലാനുകൾക്കുള്ള പിഴത്തുക പകുതി അടയ്ക്കാനുള്ള സൗകര്യം വ്യാഴാഴ്ചയോടെ അവസാനിക്കും. 2024-നും അതിനു മുൻപുമുള്ള ചെലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാനവ്യാപകമായി 2025 ഡിസംബർ 31 വരെ 1,02,53,151 വ്യത്യസ്ത വാഹനങ്ങളിലായി 932,64,90,623 രൂപ പിഴത്തുകയിനത്തിൽ സർക്കാരിന് ലഭിക്കാനുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആനുകൂല്യം നൽകാൻ തീരുമാനിച്ചത്. പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും മൊത്തംപിഴത്തുകയുടെയും കണക്കാണിത്.ഒട്ടേറെ വാഹന ഉടമകൾ ഉടമസ്ഥാവകാശം പോലും മാറ്റാതെയും പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുതുക്കാതെയും വാഹനമോടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പിഴ ചെലാനുകൾ വർധിച്ചുവരുന്നതായി അധികൃതർ പറഞ്ഞു. ഇവയിൽ ഒരേ വാഹനത്തിനുതന്നെ വിവിധ പിഴകൾ ഉണ്ടായിട്ടും അവ ഒടുക്കാതിരിക്കുന്നവരുമുണ്ട്. ചില വാഹനങ്ങൾക്ക് വൻതുകയാണ് പിഴസംഖ്യയായുള്ളത്. ഇതോടെ കോടതികളിലെത്തിയ ചെലാനുകളും വർധിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ പിഴത്തുക 50 ശതമാനമാക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ആനുകൂല്യത്തോടെ പിഴയൊടുക്കിയാൽ പോലീസിന് മാത്രമായി 250 കോടി രൂപ കിട്ടാനുണ്ട്. എന്നാൽ, ബുധനാഴ്ച രാവിലെ ആറ്ുമണിവരെ നാലുകോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ.2014 മുതൽ അതിവേഗം കണ്ടുപിടിക്കാനായി പോലീസ് 100 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈയിനത്തിൽമാത്രം 100 കോടി രൂപ പോലീസിന് ലഭിക്കാനുണ്ട്. ഒരു വാഹന ഉടമയ്ക്കും പിഴയിളവ് ആനുകൂല്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ വ്യക്തിപരമായ സന്ദേശം മൊബൈൽ ഫോണിലോ, രേഖാമൂലമോ അയച്ചിട്ടില്ല. അതിനാൽ പലരും ഇത്തരമൊരു ആനുകൂല്യം ഉണ്ടെന്ന കാര്യം വാർത്താമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വഴി മാത്രമാണ് അറിഞ്ഞത്.services.mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ചാൽ വാഹനത്തിന്റെ പിഴയുടെയും വാഹനത്തിന്റെ നമ്പറും ചേയ്സ് നമ്പറും മൊബൈൽ നമ്പറും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭിക്കും. ഇത്തരത്തിൽ ചെലാനുകളുടെ പിഴസംഖ്യ അടച്ചാൽ തുടർനിയമനടപടികളിൽനിന്ന് ഒഴിവാകാം. പോർട്ടലിൽ യഥാർഥ പിഴത്തുകയുടെയും ഇളവ് ലഭിച്ച തുകയുടെയും വിശദാംശങ്ങൾ ലഭിക്കും. നിലവിൽ കോടതികളിൽ പരിഗണനയിലുള്ള ചെലാനുകൾക്ക് ആനുകൂല്യം ലഭിക്കാൻ അതാത് ജില്ലാ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടണം.

Related Posts

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍
Kerala

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
46
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
16
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും
Kerala

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
158
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
804
ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
45
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
575
Next Post
സ്വർണ്ണവിലയിൽ നേരിയ വർധനവ്

സ്വർണ്ണവിലയിൽ നേരിയ വർധനവ്

Recent News

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

September 30, 2026
20
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

September 29, 2026
278
ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
46
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025