• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം! വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്, മതങ്ങൾ തമ്മിൽ വേർതിരിവില്ലെന്ന് കമ്മിറ്റി

cntv team by cntv team
April 22, 2026
in Kerala
A A
സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം! വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്, മതങ്ങൾ തമ്മിൽ വേർതിരിവില്ലെന്ന് കമ്മിറ്റി
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ക്ഷേത്രത്തിലെ ഭജനയ്ക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. തങ്ങള്‍ ഒരു വിശ്വാസങ്ങളേയും വേദനിപ്പിക്കാനല്ല ആ ഗാനം ആലപിച്ചതെന്നും ക്ഷേത്ര പരിപാടിയോട് സഹകരിച്ച കുറച്ചാളുകളോടുള്ള നന്ദി സൂചകമായിരുന്നു ആ ആലാപനമെന്നുമാണ് നന്ദഗോവിന്ദം ഭജന്‍സ് വിശദീകരിച്ചിരിക്കുന്നത്. നന്ദിയും ബഹുമാനവും ആത്മബന്ധവും സംഗീതത്തിലൂടെ പ്രകടിപ്പിക്കാമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും നന്ദഗോവിന്ദം ഭജന്‍സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പലരും ഈ ഗാനാലാപനത്തെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ ചില കോണുകളില്‍ വന്നത് വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ്. ചിക്കന്‍ മസാല നല്ലതാണെങ്കിലും അത് പായസത്തില്‍ ഇടരുതെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല പരിഹസിച്ചതും വലിയ ചര്‍ച്ചയായി. ക്ഷേത്ര പരിപാടിയ്ക്ക് പാര്‍ക്കിംഗ് സഹായം ഉള്‍പ്പെടെ നല്‍കിയ ക്രിസ്ത്യന്‍ പള്ളി അധികൃതരോട് നന്ദി പറഞ്ഞുകൊണ്ട് ശ്രോതാക്കളുടെ അനുവാദം വാങ്ങിയാണ് നന്ദഗോവിന്ദം ഈ ഗാനം ആലപിച്ചത്. ഇതാണ് കേരള സ്റ്റോറിയെന്ന് ചൂണ്ടിക്കാട്ടി ഗാനത്തിന് കൈയടിക്കുന്നവരുമുണ്ട്.ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെയാണ് വിവാദം അവസാനിപ്പിക്കാന്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ് രംഗത്തെത്തിയത്. ഒരു മതവികാരത്തേയും ഒരു വിശ്വാസത്തേയും വേദനിപ്പിക്കാനല്ല ആ ഗാനം ആലപിച്ചതെന്ന് നന്ദഗോവിന്ദം പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ക്കെങ്കിലും അതില്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങളതിനെ അംഗീകരിക്കുന്നു. ഭക്തിയ്ക്കും ഒരുമയ്ക്കും സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യത്തിനും വേണ്ടിയാണ് നന്ദഗോവിന്ദം നിലകൊള്ളുന്നതെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.വിവാദങ്ങളില്‍ വേമ്പിന്‍കുളങ്ങര ക്ഷേത്ര കമ്മിറ്റിയും നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പരിപാടികള്‍ക്കെല്ലാം എല്ലാ മതസ്ഥരും സഹകരിക്കാറുണ്ടെന്നും ക്രിസ്തീയ ഗാനം പാടിയത് ഒരു അപരാധമല്ലെന്നും ക്ഷേത്ര കമ്മിറ്റി പ്രതികരിച്ചു. ഈ ഗ്രാമത്തില്‍ എല്ലാവരും സൗഹാര്‍ദത്തോടെയാണ് കഴിയുന്നത്. വിവാദം ഇളക്കിവിട്ട് ആ അവസ്ഥയെ തകര്‍ക്കരുതെന്നും കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

Related Posts

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം
Kerala

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
4
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
284
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
Kerala

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
45
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
Kerala

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

August 3, 2026
11
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
Kerala

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

August 3, 2026
19
‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി
Kerala

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

August 3, 2026
17
Next Post
തൃശൂര്‍ വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

തൃശൂര്‍ വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
4
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
284
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
12
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025