കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ദില്ലി -മുബൈ സംഘത്തിലെ പ്രധാനികളായ അതിഖർ റഹ്മാൻ, വസിം റഹ്മാൻ എന്നിവരാണ് പിടിയിലായത്. കൊച്ചി പൊലീസ് ദില്ലിയിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 23 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതിൽ 15ഉം ഐ ഫോണുകളാണ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.