എടപ്പാള്‍:ചാര്‍ജ്ജ് ചെയ്യാന്‍ വച്ച ടോര്‍ച്ച് പൊട്ടിത്തെറിച്ചു കിടപ്പുമുറിക്ക് തീപിടിച്ചു.ചൊവ്വാഴ്ച കാലത്ത് എട്ട് മണിയോടെ എടപ്പാള്‍ കാലടിയിലാണ് സംഭവം.കാലടി നടക്കാവ് സ്വദേശി വലിയപീടിക്കല്‍ ഹാരിസ് എന്നയാളുടെ വീടിന്റെ റൂമാണ് കത്തിയത്.കട്ടിലും ബെഡും അടക്കം തീപിടുത്തത്തില്‍ കത്തി നശിച്ചു.പൊന്നാനിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം