പെരുമ്പടപ്പ്:വോട്ടെടുപ്പ് ദിവസം യുവാവിനെയും മാതാവിനെയും അക്രമിച്ച് ഗുരുതമായി പരിക്കേല്‍പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ പെരുമ്പടപ്പ് സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി.പാലപ്പെട്ടി സ്വദേശികളായ 30 വയസുള്ള ഷെയ്ഖുദ്ധീന്‍ഷാ,24 വയസുള്ള സുഹൈല്‍ഷാ,25 വയസുള്ള മുഹമ്മദ് റാഫി എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഏപ്രില്‍ 9ന് നിയമസഭ തിരഞ്ഞെടുപ്പ് ദിനത്തിലാണ് ബൈക്കില്‍ വരികയായിരുന്ന പാലപ്പെട്ടി പുതിയിരുത്തി സ്വദേശിയായ തെക്കെരകത്ത് മുഹമ്മദ് ഫാസിലിനെ മറ്റൊരു ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പിച്ചത്.ഓടി രക്ഷപ്പെട്ട് വീട്ടില്‍ കയറിയ ഫാസിലിന്റെ മാതാവിനെയും പ്രതികള്‍ അക്രമിച്ചു.ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് പ്രകോപനമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഷെയ്ഖുദ്ധീന്‍ ഷായെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു രണ്ട് പ്രതികളെയും പോലീസ് കണ്ടെത്തി.പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.പെരുമ്പടപ്പ് സിഐ സന്തോഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ പി. ബസന്ത്, പി.കെ. റഫീഖ്, അലി സാബിർ,എ എസ് ഐ ഉദയൻ, സി.പി.ഒ മാരായ ഗിരീഷ്,സുജിത്ത്,ജെറോം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.







