എടപ്പാള്‍:കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ ഇവർഷത്തെ വാദ്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള വാദ്യോപാസന പുരസ്കാരം ലഭിച്ച സന്തോഷ് ആലംങ്കോടിനെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം കണ്ടനകത്തെ ഇടക്ക പഠിതാക്കളുടെ കൂട്ടായ്മ ആദരിച്ചു. കോട്ടക്കുന്ന് നീലകണ്ഠ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് സമ്മേളനം കാലടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ ഉദ്ഘാടനം ചെയ്തു.ടി.പി.വാസു അധ്യക്ഷത വഹിച്ചു. പി.പി. നാരായണൻ, കെ.ടി.വേണുഗോപാൽ, പി.വി.ബാബുരാജ്, പി.ടി.സുബ്രമണ്യൻ, പി.ഹരിദാസൻ, ടി.രമണി, സി.കെ.ലക്ഷ്മി കുട്ടി, വി.ഉണ്ണികൃഷ്ണൻ, കെ.രാജഗോപാൽ, കെ.ഹരിദാസ്, പി.ഉണ്ണികൃഷ്ണൻ, സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു.