• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി

cntv team by cntv team
April 18, 2026
in Kerala
A A
‘എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല’; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി
0
SHARES
310
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരു വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിൽ പെൻസിൽ കൊണ്ടുവരച്ച പാടുകള്‍ റവന്യൂ മന്ത്രി കെ രാജന്‍ മുകളില്‍ കയറി മായ്ക്കുകയും ചെയ്തു.’ഇത് സാധാരണനിലയ്ക്ക് വിള്ളലാണെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടോ? എനിക്ക് സംശയം ഇല്ല’, എന്നായിരുന്നു പാട് ഉരച്ചുമായ്ച്ച ശേഷം മന്ത്രി പറഞ്ഞത്. വീട് കൈമാറിയതിന് ശേഷമാണ് പ്രശ്‌നം വന്നിരുന്നതെങ്കില്‍ അത് ഗൗരവമാകുമായിരുന്നുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വീട് കൈമാറിയതിന് ശേഷവും വിള്ളലില്‍ കൂടി വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാല്‍ ഈരാളുങ്കല്‍ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള പണം സര്‍ക്കാര്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് ഇതുവരെ കൈമാറിയിട്ടില്ലെന്നും അന്ന് ചടങ്ങില്‍വെച്ച് കൈമാറിയത് പട്ടയം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.രണ്ടിടങ്ങളിലാണ് നിലവില്‍ വിള്ളല്‍ കണ്ടെത്തിയത്. അടുത്ത മാസത്തോടെ 178 വീടുകള്‍ താമസയോഗ്യമാക്കി കൈമാറുമെന്നാണ് മന്ത്രി പറയുന്നത്. ഒരുമാസവും തെറ്റാതെ വാടകയും ദിനബത്തയും കൂപ്പണും ഈ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ മറ്റൊരിടത്തും ഒരു ദുരന്തം ഉണ്ടായി ഈമാസമടക്കം മുറതെറ്റാതെ കൊടുക്കുന്നത് ചൂരല്‍മല ദുരന്തത്തില്‍ മാത്രമായിരിക്കും. കേരളത്തിലും മറ്റൊരു അനുഭവം ഉണ്ടായിട്ടില്ലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
78
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
59
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
44
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
744
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
242
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
254
Next Post
മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു

മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു

Recent News

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
76
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
47
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
60
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025