• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു

cntv team by cntv team
April 18, 2026
in Kerala
A A
മത്സ്യബന്ധന ബോട്ടിൽ വച്ച് ശ്വാസതടസം; എഞ്ചിൻറൂമിൽ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധനത്തിനുപോയ ബോട്ടിൽ വച്ച് തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ഇന്നു രാവിലെ അഞ്ച് മണിയോടെയാണ് ബോട്ടിലെ എഞ്ചിൻറൂമിൽ വച്ച് ശ്വാസതുടസമുണ്ടായതിനെ തുടർന്ന് നാലുതൊഴിലാളികൾ കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബേദ് ദാസിന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. എഞ്ചിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് ശ്വാസതടസമുണ്ടായത്.ബേപ്പൂരിലെ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായിപോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് കുഴഞ്ഞുവീണത്. 12 തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എഞ്ചിനിൽ ലീക്കുണ്ടായിരുന്നതായാണ് വിവരം. എഞ്ചിൻ റൂം കുറച്ചധികം നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ഇവിടെ പെയിന്റിംഗ് ജോലികളും നടന്നിരുന്നു. എഞ്ചിനിൽ വെള്ളം കയറിയത് പരിശോധിക്കാനെത്തിയ തൊഴിലാളികൾക്ക് ശ്വാസം തടസം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ബേപ്പൂർ ഹാർബറിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ബോട്ട് കരയിലേക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തി.ചെറുവണ്ണൂരുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതിനു ശേഷമാണ് തൊഴിലാളികളിലൊരാളായ ഷഹബേദ് ദാസ് മരണപ്പെട്ടത്. നിലവിൽ ഇവിടെ രണ്ടുപേരാണ് ചികിത്സയിലുള്ളത്. അതിലൊരാൾ മലയാളിയാണെന്നും നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്. മറ്റൊരാളെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Posts

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി
Kerala

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
37
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ
Kerala

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
90
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
Kerala

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
50
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
67
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത
Kerala

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
6
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍
Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
25
Next Post
ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി

ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി

Recent News

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
37
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
90
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
50
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025