• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇനി തൊഴിലുറപ്പുകാര്‍ക്കും പിഎഫ്; സന്തോഷ വാർത്തയുമായി സംസ്ഥാന തദ്ദേശ വകുപ്പ്

ckmnews by ckmnews
November 26, 2024
in Kerala
A A
ഇനി തൊഴിലുറപ്പുകാര്‍ക്കും പിഎഫ്; സന്തോഷ വാർത്തയുമായി സംസ്ഥാന തദ്ദേശ വകുപ്പ്
0
SHARES
504
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു സന്തോഷ വാർത്തയുമായി സംസ്ഥാന തദ്ദേശ വകുപ്പ്. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ ജീവനക്കാരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അംഗമാക്കാനാണ് സംസ്ഥാന തദ്ദേശ വകുപ്പിൻ്റെ തീരുമാനം. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ഇപിഎഫില്‍ ചേര്‍ക്കുക. 15,000 രൂപയോ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്നവര്‍ 1800 രൂപയാണ് പിഎഫിലേക്ക് അടയ്ക്കേണ്ടത്. 1950 രൂപയായിരിക്കും തൊഴിലുടമയുടെ വിഹിതം.ഇപിഎഫ് നിയമ പ്രകാരം 15,000 രൂപവരെ വേതനം വാങ്ങുന്നവരെയാണ് പിഎഫിൽ അം​ഗങ്ങളാക്കുക. തൊഴിലുറപ്പ് പദ്ധതിയിലെ കരാര്‍ജീവനക്കാര്‍ക്ക് നിലവിലെ കുറഞ്ഞവേതനം 24,040 രൂപയാണ്. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം അപേക്ഷയുടെ അടിസ്ഥാനത്തില്‍ അംഗങ്ങളാകാവുന്നതാണ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപന, ജില്ല, സംസ്ഥാന അധികൃതര്‍ ശ്രം സുവിധ പോര്‍ട്ടലില്‍ തൊഴിലുടമ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്. എല്ലാ മാസവും 15 നുമുമ്പ് മൊത്തം തുക പിഎഫിലേക്ക് അടയ്ക്കുന്നതാണ്.തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെങ്കിലും പലപ്പോഴും തൊഴിലാളികളിലേക്ക് തുക കൃത്യസമയത്ത് എത്താറില്ല. അതുകൊണ്ട് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതു ഫണ്ടില്‍നിന്ന് കണ്ടെത്തി അടയ്ക്കാനാണ് തദ്ദേശ വകുപ്പ് നിര്‍ദേശമുളളത്. കേന്ദ്രഫണ്ട് കിട്ടുന്നതിന് അനുസരിച്ച് തിരികെ അക്കൗണ്ടില്‍ തുക അധികൃതര്‍ക്ക് ഉള്‍പ്പെടുത്താം. അടിയന്തരസാഹചര്യങ്ങളില്‍ ഉപാധികളോടെ പിഎഫ് തുക തൊഴിലാളികള്‍ക്ക് പിന്‍വലിക്കാവുന്നതാണ്. തൊഴിലുറപ്പ് ഉപേക്ഷിച്ച് ഒരു മാസത്തിനുശേഷം ഇപിഎഫ്. ഫണ്ടിന്റെ 75 ശതമാനവും രണ്ടു മാസത്തിന് ശേഷം ബാക്കിയും പിന്‍വലിക്കാന്‍ സാധിക്കും.

Related Posts

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക
Kerala

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
33
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
79
ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി
Kerala

ചാവക്കാട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടത്തി

October 6, 2026
417
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം
Kerala

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ജാമ്യം

October 6, 2026
72
കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു
Kerala

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
97
സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം
Kerala

സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം

October 6, 2026
45
Next Post
കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വാദ്യോപാസന പുരസ്കാരം ലഭിച്ച ഗുരുവിന് ശിഷ്യരുടെ ആദരവ്

കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വാദ്യോപാസന പുരസ്കാരം ലഭിച്ച ഗുരുവിന് ശിഷ്യരുടെ ആദരവ്

Recent News

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
22
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
4
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
33
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 6, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025