പൊന്നാനി:ഈഴുവത്തിരുത്തി കുമ്പളത്ത് പടി കിംഗ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിഷുദിനാഘോഷം സംഘടിപ്പിച്ചു.ശ്രീശൈലം ടീം നടത്തിയ കൈകൊട്ടി കളിയും വിവിധ കലാപരിപാടികളും നടത്തി. കിങ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ സനീഷ് അധ്യക്ഷ വഹിച്ചു. മുൻ നഗരസഭ കൗൺസിലർ എ പവിത്രകുമാർ,പൊന്നാനി എസ് ഐ വിനോദ് എന്നിവർ മത്സരാർത്ഥികൾക്കുള്ള സമ്മാന വിതരണം നടത്തി. പി ശ്രീജേഷ്, സി പി മുസ്തഫ, എ വി നിതിൻരാജ്, കെ രതീഷ്, എ വി ആനന്ദ്, കെ പി പ്രജിത്ത്, എ വി അനീഷ്, കെ സജീഷ്, കെ ശ്യാം, കെ വിനോദ്, എ വി അനിൽ, കെ മനോജ്, എ റിജു, കെ ഗിരീശൻ എന്നിവർ നേതൃത്വം നൽകി.







