ചങ്ങരംകുളം ചിയ്യാനൂരില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മലമ്പാമ്പിനെ പിടികൂടി.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് കിഴക്കെ ചിയ്യാനൂരില്‍ സൂറത്ത് പള്ളിയുടെ അടുത്തായി ഭീമന്‍ മലമ്പാമ്പിനെ കണ്ടത്.പ്രദേശത്തെ യുവാക്കള്‍ ബൈക്കില്‍ വരുമ്പോഴാണ് റോഡിന് കുറുകെ ഇഴഞ്ഞ് നീങ്ങിയ മലമ്പാമ്പിനെ കാണുന്നത്.നിരവധി വീടുകളുള്ള പ്രദേശത്ത് മലമ്പാമ്പിനെ കണ്ടത് പ്രദേശത്തെ ഏറെ നേരം ആശങ്കയിലാക്കി.ഇതിനിടെ മലമ്പാമ്പ് മതില്‍ കടന്ന് വീടിനടുത്ത് എത്തിയെങ്കിലും യുവാക്കള്‍ ഇടപെട്ട് റോഡരികിലേക്ക് വഴി തിരിച്ച് വിട്ടു.ഏറെ നേരത്തിന് ശേഷം വളയംകുളം സ്വദേശിയായ ഷുഹൈബ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.12 അടിയോളം നീളമുള്ള മലമ്പാമ്പ് ആണ് പിടിയിലായത്.പാമ്പിനെ വനം വകുപ്പിന് കൈമാറുമന്ന് ഷുഹൈബ് പറഞ്ഞു.ചിയ്യാനൂര്‍ സ്വദേശികളായ ഗോകുല്‍,ഷെഫീര്‍,ബാദുഷ,ഷാഹിദ്,ഫഹദ് എന്നിവരാണ് പാമ്പിനെ പിടികൂടാന്‍ സഹായികളായത്.








