• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ചെരുപ്പ് ഇട്ടതിന് അപമാനിച്ചു, ഗോത്ര വർഗക്കാരനെന്ന് പരിഹസിച്ചു, ചെരുപ്പുകൊണ്ട് തല്ലിക്കാൻ നോക്കി’: ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ

ckmnews by ckmnews
April 14, 2026
in Kerala
A A
‘ചെരുപ്പ് ഇട്ടതിന് അപമാനിച്ചു, ഗോത്ര വർഗക്കാരനെന്ന് പരിഹസിച്ചു, ചെരുപ്പുകൊണ്ട് തല്ലിക്കാൻ നോക്കി’: ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രം​​ഗത്ത്. ക്ലാസിൽ വെച്ച് അധ്യാപകൻ പരിഹസിച്ചതിനെ കുറിച്ചും അപമാനിച്ചതിനെ കുറിച്ചുമാണ് വിദ്യാ‌ർഥികളുടെ തുറന്നുപറച്ചിൽ. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഡോ. റാം വിദ്യാർഥികളോട് സംസാരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് വിദ്യാർഥികളുടെ വാക്കുകൾ.ക്ലാസിലേക്ക് ചെരുപ്പ് ഇട്ട് വന്ന തന്നെ അപമാനിക്കുന്ന രീതിയിൽ അഭിസംബോധന ചെയ്തതായി വിദ്യാർഥി പറഞ്ഞു. തന്നെ കാണാൻ ഗോത്ര വർഗക്കാരനെ പോലെ ഉണ്ടെന്ന് പരിഹസിച്ചുവെന്നും സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ശ്രമിച്ചുവെന്നും വിദ്യാർഥി വെളിപ്പെടുത്തി.‘പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കും. നിറം കൂടിയവരെ വെള്ളപ്പാറ്റയെന്ന് വിളിക്കും. ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ച് ഡോ. റാം പരിഹസിച്ചു. ആ കുട്ടി ക്ലാസിൽ വച്ച് പൊട്ടിക്കരയാൻ പോലും പേടിച്ചു, അധ്യാപകൻ പോയ ശേഷമാണ് അവൾക്ക് കരയാൻ പോലുമായത്’, വിദ്യാർഥികൾ പറഞ്ഞു.അതേസമയം ഡോക്ടർ റാമിനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും മറ്റു ആവശ്യങ്ങൾ കൂടി മാനേജ്മെന്റെ മുന്നിൽ വയ്ക്കുമെന്നും വിദ്യാർഥി യൂണിയൻ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി വിദ്യാർഥികൾ മറ്റു അധ്യാപകർക്കെതിരെയും പരാതി നൽകുന്നുണ്ടെന്ന് വിദ്യാർഥികള്‍ പറഞ്ഞു. എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ ബഹിഷ്കരണത്തിൽ നിന്ന് പിന്മാറില്ലെന്നും യൂണിയൻ പ്രതിനിധികള്‍ അറിയിച്ചു.

Related Posts

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി
Kerala

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
397
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം
Kerala

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
54
പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ
Crime

പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ

September 16, 2026
58
അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ
Kerala

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ

September 16, 2026
36
‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ
Kerala

‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

September 16, 2026
47
ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം
Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

September 16, 2026
356
Next Post
യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

Recent News

എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി

എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി

September 17, 2026
2
തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

September 17, 2026
2
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

September 17, 2026
3
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
397
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025