• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

cntv team by cntv team
April 10, 2026
in Kerala
A A
തൃശ്ശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
0
SHARES
365
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: കൂര്‍ക്കഞ്ചേരിയില്‍ വോട്ട് ചെയ്യാന്‍ എത്തിയ യുവതിയെ തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കണ്ണംകുളങ്ങര സ്വദേശിയായ അക്ഷയയ്‌ക്കൊപ്പം മണിക്കൂറുകളോളം കൈക്കുഞ്ഞിനെയും തടഞ്ഞുവച്ച നടപടിയിലാണ് ഇടപെടല്‍. പ്രിസൈസിങ്ങ് ഓഫീസറുടെ നടപടിയില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജില്ലാ കളക്ടറോട് ബാലാവകാശ കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.ഇടത് കൈയിലെ ചൂണ്ടുവിരലില്‍ പരിക്കേറ്റ അക്ഷയയെ ഉദ്യോഗസ്ഥര്‍ ആദ്യം വോട്ട് ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഒന്നരയ്ക്ക് പോളിങ് സ്റ്റേഷനില്‍ എത്തിയ അക്ഷയയ്ക്ക് നാലര മണിക്കൂര്‍ കാത്തുനിന്ന് ആറ് മണിയോടെയാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്. ഇത്രയും സമയം അക്ഷയയ്‌ക്കൊപ്പം കുഞ്ഞുമുണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു അക്ഷയയ്ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത്.തൃശ്ശൂരിലെ 205-ാം നമ്പര്‍ ബൂത്തിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ക്കും കൈക്കുഞ്ഞിനും ഒപ്പമായിരുന്നു അക്ഷയ വോട്ട് ചെയ്യാനെത്തിയത്. മിക്സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. മണിക്കൂറുകള്‍ കാത്തിട്ടും അധികൃതര്‍ വഴങ്ങാത്തതോടെ സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചുകൈയിലെ കെട്ട് അഴിച്ച് മാറ്റണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ആവശ്യമെന്ന് അക്ഷയ മാധ്യമങ്ങളോട് പറഞ്ഞു. വിരലില്‍ മുറിവുണ്ടെന്ന് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. ഡോക്ടറുടെ കുറിപ്പടി കൊടുത്തിട്ടും മേലുദ്യോഗസ്ഥര്‍ വിളിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥ വഴങ്ങിയില്ല.തനിക്കുണ്ടായ അനുഭവം ആര്‍ക്കും ഉണ്ടാവരുതെന്നാണ് ആഗ്രഹം. വിരല്‍ ഇല്ലാത്ത ആളുകള്‍ക്ക് മാത്രമേ മറ്റ് വിരലില്‍ മഷി തേയ്ക്കൂ എന്നായിരുന്നു ഓഫീസറുടെ നിലപാടെന്നും അക്ഷയ പറഞ്ഞു.സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും നിയമപരമല്ലെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുമതി നല്‍കിയില്ല. കളക്ടര്‍ വന്നാലും സമ്മതിക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും അക്ഷയ പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷം സ്റ്റിച്ചിട്ട വിരലിന്റെ താഴെയായാണ് യുവതിക്ക് മഷി തേച്ചു നല്‍കിയത്.

Related Posts

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ
Crime

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
22
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

June 19, 2026
61
ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ
Kerala

ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

June 19, 2026
8
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 19, 2026
23
ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ
Kerala

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

June 19, 2026
113
‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ
International

‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

June 19, 2026
59
Next Post
തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

തൃശ്ശൂരിൽ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ സത്കാരത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി

Recent News

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
1
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
2
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
3
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025