ഇരിമ്പിളിയം നീലാടംപാറയില്‍ ബൈക്കും ലോറിയും കൂട്ടയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.വിദ്യാര്‍ഥിയും കൈപ്പുറം സ്വദേശിയുമായ സഫ് വാനാണ് മരിച്ചത്.രാവിലെ 9 മണിക്കായിരുന്നു സംഭവം. വലിയകുന്ന് നിന്നും പൂക്കാട്ടിരി റോഡിലേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. ടിപ്പര്‍ ലോറിയുടെ പിറക് വശത്ത് നിയന്ത്രണംവിട്ട് ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ സഫ്വാനെയും സുഹൃത്തിനെയും വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും സഫ്വാന്റെ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്ത് പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.സഫ്വാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.