ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് നിയന്ത്രണം വിട്ട ലോറി നിര്‍ത്തിയിട്ട 4 ബൈക്കുകള്‍ തകര്‍ത്തു.തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം.ജാസ് ബാറിന് സമീപത്ത് ഓട്ടാ ടാക്സി പെട്ടെന്ന് തിരിയാന്‍ ശ്രമിച്ചതോടെ ചങ്ങരംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.പുറകില്‍ വന്ന കെഎസ്ആര്‍ടിസി ബസ്സ് ലോറിയില്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍ ഇടിച്ചു കയറുകയായിരുന്നു.അപകട സമയത്ത് ഇവിടെ ആളില്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു







