പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം. ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രംഗത്ത് വന്നു.പാലക്കാട് സ്ഥാനാർഥി നിർണ്ണയം പാളിയെന്ന് പ്രമീള വിമർശിച്ചു.“അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ നഗരസഭയോടെ പെരുമാറുന്നത്.നഗരസഭയിൽ വലിയ രീതിയിൽ വോട്ട് കുറഞ്ഞിട്ടില്ല. സ്ഥിരം സ്ഥാനാർത്ഥിയാണല്ലോയെന്ന് ജനങ്ങൾ ചോദിച്ചു, പ്രചാരണത്തിൽ ഉടനീളം സ്ഥാനാർത്ഥിക്കെതിരെ ചോദ്യം വന്നു.”- പ്രമീള ശശിധരൻ പറഞ്ഞു.രാധാകൃഷ്ണനോട് വിരോധമുള്ളവർ നോട്ടയ്ക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ശരിയായ രീതിയിൽ ഇടപെടില്ലെന്നും പ്രമീള കുറ്റപ്പെടുത്തി.











