• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

ckmnews by ckmnews
April 5, 2026
in UPDATES
A A
തിങ്കളാഴ്ച കേരളത്തിലെ അന്തരീക്ഷം മാറും; നാല് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും (05/04/2026) നാളെയും ( 06/04/2026 ) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.തിങ്കളാഴ്ച (06/04/2026) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. 07/04/2026, 08/04/2026 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജാഗ്രതാ നിർദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.

Related Posts

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
UPDATES

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
41
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്
UPDATES

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
17
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി
UPDATES

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
64
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി
UPDATES

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
16
ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി
UPDATES

ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ കനത്ത കാറ്റും മഴയും’പലയിടത്തും മരങ്ങള്‍ വീണു’വൈദ്യുതി മുടങ്ങി

October 10, 2026
167
പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി
UPDATES

പള്ളിക്കര തെക്ക്മുറി കുറ്റിപ്പറമ്പിൽ പരേതനായ സൈദ്മുഹമ്മദിന്റെ മകൻ ബഷീർ നിര്യാതനായി

October 10, 2026
386
Next Post
‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

Recent News

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

October 10, 2026
41
സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

സിജെപി പ്രവർത്തകരെ വിട്ടയക്കണം ഇല്ലെങ്കിൽ ഞാൻ നിരാഹാര സമരം തുടങ്ങും, ഡൽഹിയിൽ മടങ്ങിയെത്തുന്നത് പരിഗണനയിൽ: സോനം വാങ് ചുക്ക്

October 10, 2026
17
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം, വിമാനത്താവളം അടച്ചു ; 12-ലേറെ പേർക്ക് പരിക്ക് കൊച്ചി–സൗദി വിമാന സർവീസുകൾ റദ്ദാക്കി

October 10, 2026
64
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

October 10, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025