• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ പുറത്ത്

ckmnews by ckmnews
April 4, 2026
in UPDATES
A A
മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ പുറത്ത്
0
SHARES
228
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി ലോഞ്ച് ചെയ്തു. തൃശൂര്‍ രാഗം തിയേറ്ററില്‍ നടന്ന ട്രെയിലര്‍ ലോഞ്ചില്‍ നിര്‍മാതാവ് ആന്റോ ജോസഫ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു..ആക്ഷന്‍ ത്രില്ലെര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പേട്രിയറ്റി’നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ മെയ് 1 ന് പ്രദര്‍ശനത്തിനെത്തും.

നയന്‍താരയിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.പിന്നാലെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, രാജീവ് മേനോന്‍, തുടങ്ങിയവരുമെത്തുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വമ്പന്‍ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ഈ സ്‌പൈ ത്രില്ലര്‍ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ സൂചിപ്പിച്ചത്. ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ചിത്രത്തിലെ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, വനിതാ ദിനത്തില്‍ പുറത്തു വന്ന ചിത്രത്തിലെ മറ്റു വനിതാ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും, ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ബിടിഎസ് റീലും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ചിത്രത്തിന്റെ ശ്രീലങ്കന്‍ ഷെഡ്യൂളില്‍ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാന്‍വാസിലുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂര്‍ത്തിയായത്.മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോള്‍ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദന്‍ ആണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
2.7k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
59
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
82
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
31
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
82
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
41
Next Post
‘സ്വര്‍ണക്കൊള്ള സംഭവിച്ചത് ഇടത് സര്‍ക്കാരിന്റെ കാലത്ത്; കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസ് ഉന്നതരിലേക്ക്’ ; പ്രധാനമന്ത്രി

‘സ്വര്‍ണക്കൊള്ള സംഭവിച്ചത് ഇടത് സര്‍ക്കാരിന്റെ കാലത്ത്; കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസ് ഉന്നതരിലേക്ക്’ ; പ്രധാനമന്ത്രി

Recent News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
0
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
0
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
0
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

August 24, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025