• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

20 ലക്ഷത്തിന്റെ സ്വർണം കവർന്നെടുത്ത് ആൻഡമാൻ വനത്തിലൊളിച്ചു; പ്രതിയെ പിന്തുടർന്ന്‌ പിടികൂടി കേരളപൊലീസ്

cntv team by cntv team
April 4, 2026
in Kerala
A A
20 ലക്ഷത്തിന്റെ സ്വർണം കവർന്നെടുത്ത് ആൻഡമാൻ വനത്തിലൊളിച്ചു; പ്രതിയെ പിന്തുടർന്ന്‌ പിടികൂടി കേരളപൊലീസ്
0
SHARES
204
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: തൃക്കാക്കരയിലെ എക്‌സ്‌പോർട്ടിംഗ് സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി മുങ്ങിയ കവർച്ചാസംഘത്തെ സാഹസികമായി പിടികൂടി കേരളപൊലീസ്. ബംഗാൾ സ്വദേശികളായ പ്രശാന്ത് സർക്കാർ, റഫീഖുൽ മുൻസി, രാഹുൽ പണ്ഡിറ്റ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രശാന്ത് സർക്കാരും റഫീഖുൽ മുൻസിയും ചേർന്നാണ് സ്വർണം മോഷ്‌ടിച്ചത്. പിന്നാലെ ഇവർ കേരളത്തിൽ നിന്ന് കടന്നുകളയുകയായിരുന്നു.കേസിലെ ഒന്നാം പ്രതിയായ പ്രശാന്ത് സർക്കാർ ആൻഡമാൻ നിക്കോബാർ ദ്വീപിലുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേരളപൊലീസ് മനസിലാക്കിയത്. തുടർന്ന് കൊച്ചി സിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം തൃക്കാക്കര എസ്‌ഐ അനസിന്റെ നേതൃത്വത്തിലുള്ള സംഘം ആൻഡമാനിലെത്തി. ഡിഗിലിപൂരിൽ നിന്ന് 300 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രശാന്തിനെ പിടികൂടിയത്. വന്യമൃഗങ്ങളിറങ്ങുന്ന കാട്ടുപാതയിലൂടെയുൾപ്പടെ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കേണ്ടിവന്നു.രണ്ടാം പ്രതിയായ റഫീഖുൽ മുൻസി വേഷം മാറി ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. പിടികൂടാതിരിക്കാനായി ഇയാൾ മൊബൈൽ ഫോൺപോലും ഉപേക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായ രാഹുൽ പണ്ഡിറ്റിനെ കൊൽക്കത്തയിലെ ഒരു ക്രിമിനൽ സംഘത്തിനിടയിൽ നിന്ന് അർദ്ധരാത്രി നടത്തിയ സാഹസികനീക്കത്തിലൂടെയാണ് പിടികൂടിയത്.കവർന്നെടുത്ത സ്വർണം പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി പ്രശാന്തും റഫീഖുലും തമ്മിൽ തർക്കമുണ്ടായിരുന്നു. 92 ഗ്രാം സ്വർണം താൻ തനിയെ മോഷ്‌ടിച്ചതായതിനാൽ അത് തനിക്ക് വേണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. ഇതോടെ റഫീഖുൽ തന്റെ സുഹൃത്തായ രാഹുലുമായി ചേർന്ന് പ്രശാന്തിന്റെ കൈവശമുള്ള സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് ഈ ബാഗ് ഉപേക്ഷിച്ച് പ്രശാന്ത് ഓടിപ്പോവുകയായിരുന്നു.ആകെ 141 ഗ്രാം സ്വർണമാണ് മോഷണം പോയത്. ഇതിൽ 76 ഗ്രാമോളം കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞു. ഇവരിലൊരാൾ സ്വർണം വിറ്റുകിട്ടിയ പണത്തിൽ നിന്നും മാറ്റിവച്ചിരുന്ന രണ്ടുലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
167
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
392
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
96
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
76
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
120
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
60
Next Post
മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി-മോഹന്‍ലാല്‍ ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയിലര്‍ പുറത്ത്

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
2.1k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
52
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
68
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025