• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വയനാട് ദുരന്തം ചൂണ്ടിക്കാട്ടി മൃതശരീരങ്ങൾ വിറ്റ് കോൺഗ്രസ് പണം ഉണ്ടാക്കി, UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി’; എം സ്വരാജ്

cntv team by cntv team
April 4, 2026
in Kerala
A A
‘വയനാട് ദുരന്തം ചൂണ്ടിക്കാട്ടി മൃതശരീരങ്ങൾ വിറ്റ് കോൺഗ്രസ് പണം ഉണ്ടാക്കി, UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി’; എം സ്വരാജ്
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചു പൂട്ടിയിട്ടില്ലെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ഇതാണ് മറ്റു മുന്നണിയിൽ നിന്നും ഇടതു പക്ഷത്തെ വ്യത്യസ്ഥമാക്കുന്നത്. സ്കൂളുകൾ പൂട്ടുന്നതാണോ ഒരു മാറ്റം വേണമെന്നു പറയുന്നത്. കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ പി എസ് സി നിയമനങ്ങൾ മരവിച്ച അവസ്ഥയിലാണ്. കേരളത്തിൽ മാറ്റം ഉണ്ടാവണമെന്ന് പറയുന്നവർ സംസ്ഥാനങ്ങളെ പോലെ പി എസ് സി ഇല്ലാതാകുന്ന അവസ്ഥയാണോ ചിന്തിക്കുന്നതെന്നും എം സ്വരാജ് വിമർശിച്ചു.ഭവനരഹിതർക്ക് വീട് കിട്ടാത്ത അവസ്ഥയാണോ മാറ്റം വേണമെന്ന് പറയുന്നവർ ആഗ്രഹിക്കുന്നത്. കേരളത്തിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ലോഡ് ഷെഡിംഗ് ആണ് യുഡിഎഫിന്റെ ഭരണകാലത്ത് ഉണ്ടായിരുന്നത്. തെലങ്കാനയിൽ തുച്ഛമായ ക്ഷേമ പെൻഷൻ 25 മാസമായി പെൻഡിങ്ങിലാണ്. UDF അധികാരത്തിൽ വന്നാൽ കേരളത്തിൽ സർക്കാർ അടച്ചു പൂട്ടൽ ആരംഭിക്കും.അത് അവരുടെ നയമാണ്. കുട്ടികൾക്ക് പാഠപുസ്തകം ലഭിക്കാതെ വരും. അതാണോ മാറ്റം വേണമെന്നു പറയുന്നവർ ആഗ്രഹിക്കുന്നത്. കേരളത്തിൽ 10 വർഷമായി വർഗ്ഗീയ കലാപങ്ങൾ ഇല്ല. എന്നാൽ UDF ന്റെ പ്രകടന പത്രികയിൽ വർഗ്ഗീയ കലാപങ്ങൾ പരിഹരിക്കാൻ പുതിയ വകുപ്പ് കൊണ്ട് വരും എന്ന് പറയുന്നു. ഭൂതകാലത്തിൽ നിന്നാണ് കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.കോൺഗ്രസ് സർക്കാരുകൾ വർഗീയതയുടെ തണലിലാണ് ഉണ്ടായിരുന്നത്. നല്ലതെല്ലാം തുടരുകയാണ് വേണ്ടത്. സമാധാനവും വികസനവും ക്ഷേമവും തുടരണം. തെരഞ്ഞെടുപ്പ് പത്രികയെ വാഗ്ദാന പത്രിക മാത്രമായിട്ടാണ് യുഡിഎഫ് കാണുന്നത്.വയനാട് ഫണ്ട്‌, സാധാരണ നിലയിൽ ഒരു പാർട്ടി ചെയ്യാത്ത കാര്യമാണ് കോൺഗ്രസ് ചെയ്തത്. എന്നിട്ട് അതിൽ നുണ പറയുകയാണ്.മൃതശരീരങ്ങൾ വിറ്റ് പണം ഉണ്ടാക്കി ദുരന്തം ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് പണം ഉണ്ടാക്കി. ദുരന്തത്തെ കോൺഗ്രസ് പണമുണ്ടാക്കാനുള്ള അവസരമായി മാത്രമാണ് കാണുന്നത്. മനുഷ്യത്ത ഹീനമായ പ്രവർത്തിയാണ് അവിടെ നടന്നത്. UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി. CMDRF വ്യവസ്ഥാപിതമായ കണക്കുകൾക്ക് വിധേയമാകുന്നതാണ്. PM കെയർ പോലെയല്ലെന്നും എം സ്വരാജ് വിമർശിച്ചു.ഫാത്തിമ തെഹ്ലിക്കെതിരായ അനൗൺസ്മെന്റ്, തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോഴാണ് വാസ്തവം വ്യക്തമാകുന്നത്. ശൈലജ ടീച്ചർക്കെതിരായ എത്ര ഹീനയമായ ആക്രമണമാണ് നടന്നത് . ഉയർന്നുവരുന്ന കോഴിക്കോടൻ ആരോപണങ്ങളിൽ സത്യം പുറത്ത് വരട്ടെ. കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ് മുസ്ലിം ലീഗും ബോധപൂർവ്വം കള്ളക്കഥകൾ പ്രചരിപ്പിക്കാറുണ്ടെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി.വ്യക്തിപരമായി അധിക്ഷേപകരമായി പരാമർശങ്ങളിൽ നടത്താറില്ല. ചിലയാളുകൾ കുഞ്ഞികൃഷ്ണനെ താൻ കള്ളൻ എന്ന് വിളിച്ചതായി തെറ്റിദ്ധരിച്ചു. അദ്ദേഹം ഇട്ട പോസ്റ്റ് അദ്ദേഹം എഴുതിയതായി കരുതുന്നില്ല. ആ പോസ്റ്റിന്റെ ശൈലി കണ്ടാൽ ആര് എഴുതിയതാണെന്ന് വ്യക്തമാണ്. രാഷ്ട്രീയപരമായ പ്രശ്നമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. രക്തസാക്ഷി ഫണ്ട്‌ ആ കുടുംബത്തിനായി വിനിയോഗിച്ചുവെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
167
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
392
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
96
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
76
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
120
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
60
Next Post
‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

'ഗുണ്ട ബിനു' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
2.1k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
52
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
68
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025