• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല

cntv team by cntv team
April 3, 2026
in Kerala
A A
രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്, സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിക്കുന്നു, പലരും നാട്ടിലില്ല
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമെന്നും പോലീസ് വ്യക്തമാക്കി. ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്.അറസ്റ്റിലാകുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ര‍ഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും അനുബന്ധ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും പോലീസ് ആവശ്യപ്പെടുന്നു.അതിക്രമം നടന്നു എന്നുപറയുന്ന കാരവാൻ പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി സിനിമാ സെറ്റിലെ ആളുകളെ പോലീസ് വിളിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ പലരും നിലവിൽ കേരളത്തിലില്ല, മുംബൈയിലാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അവരോട് ഉടനടി കൊച്ചിയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ശനിയാഴ്ച കോടതിയിൽ വരുന്നുണ്ട്. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനാൽ പുതിയ അഭിഭാഷകനാകും വരിക.ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനിൽവെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനിൽനിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരിൽനിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിർണായകം. ഇതായിരിക്കും ആദ്യം പൂർത്തിയാക്കുക എന്നാണ് അറിയുന്നത്. അറസ്റ്റുചെയ്ത രഞ്ജിത്തിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
16
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
410
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
145
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
162
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
ആരാധകർക്കൊപ്പം രാഗത്തിൽ മമ്മൂട്ടി, കവിതയിൽ മോഹൻലാൽ; പേട്രിയറ്റ് ട്രെയിലർ ലോഞ്ച് നാളെ

ആരാധകർക്കൊപ്പം രാഗത്തിൽ മമ്മൂട്ടി, കവിതയിൽ മോഹൻലാൽ; പേട്രിയറ്റ് ട്രെയിലർ ലോഞ്ച് നാളെ

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
67
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
968
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
44
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
138
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025