• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തന്മാരുട കയ്യിലാണെന്നതിന്റെ തെളിവാണിത്’; ഡബ്ല്യുസിസി

cntv team by cntv team
April 2, 2026
in Kerala
A A
‘ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തന്മാരുട കയ്യിലാണെന്നതിന്റെ തെളിവാണിത്’; ഡബ്ല്യുസിസി
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ സംഭവത്തിൽ പ്രതികരിച്ച് വുമൺ ഇൻ സിനിമാ കളക്‌ടീവ് (ഡബ്ല്യുസിസി). സിനിമാ മേഖലയിലെ സാഹചര്യങ്ങളൊന്നും മാറിയിട്ടില്ല എന്നതിന്റെ വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ പരാതിയെന്നാണ് ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും എന്നും സംഘടന ചോദ്യമുയർത്തി. ഓരോ സിനിമാ സെറ്റിലും ഇന്റേണൽ കമ്മിറ്റി വേണമെന്ന ഉത്തരവ് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തതാണ്. എന്നാൽ, ഇതിന്റെ പ്രവർത്തനങ്ങളൊന്നും കൃത്യമായി നടക്കുന്നില്ല. സിനിമാസെറ്റിൽ വച്ച് യുവനടിയെ രഞ്ജിത്ത് ആക്രമിക്കാൻ ശ്രമിച്ചത് അവർ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ശക്തരുടെ കയ്യിലുള്ള മറ്റൊരു ഉപകരണമായി ഇന്റേണൽ കമ്മിറ്റി മാറുന്ന കാഴ്‌ചയാണ് ഈ സംഭവത്തിലൂടെ നമ്മൾ കാണുന്നത്.അനീതിയും പീഡനവും തടഞ്ഞില്ലെങ്കിൽ ശക്തരായവർ നിയമത്തിനും മുകളിലാണെന്ന് നമുക്ക് ഇനിയും വിശ്വസിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ നേരിട്ട് പൊലീസിനെ സമീപിച്ച നടിയുടെ ധൈര്യത്തിന് സലാം. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള്ള പോരാട്ടം എന്നും തുടരുമെന്നും ഡബ്ല്യുസിസിയുടെ പോസ്റ്റിലുണ്ട്. അവൾക്കൊപ്പം എന്ന ഹാഷ്‌ടാഗോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:കേരള സമൂഹത്തിൽ വീണ്ടും മറ്റൊരുയുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു.സംവിധായകൻ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോർട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? അതെ..പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്ന്. വാർത്തകൾ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.ഡബ്ല്യുസിസി (Women in Cinema Collective) ഹൈക്കോടതിയിൽ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാൻ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവർത്തന പരിപാടികൾ കമ്മിറ്റി ഗൗരവപൂർവ്വം മുന്നോട്ടു വെച്ചു.പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവർത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളിൽ മാത്രം കൃത്യ മാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ! IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്.അനീതിയും പീഡനവും തടയാനുള്ള യഥാർത്ഥ അർത്ഥത്തിൽ പോഷ് നടപ്പാക്കാതിരുന്നാൽ . ശക്തരായവർ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകൾക്ക് അസ്വാസ്ഥ്യകരമായ തൊഴിൽ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തിൽ ആരെയും കാത്തു നിൽക്കാതെ പോലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.അതിജീവിതർ അർഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല,സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള പോരാട്ടത്തിൽ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
108
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
158
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
205
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
161
Next Post
പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഏക സർക്കാരാണിത്, പറയുന്നത് നടപ്പാകും എന്നതാണ് ഗ്യാരണ്ടി- ഗോവിന്ദൻ

പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഏക സർക്കാരാണിത്, പറയുന്നത് നടപ്പാകും എന്നതാണ് ഗ്യാരണ്ടി- ഗോവിന്ദൻ

Recent News

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
11
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
15
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
32
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025