• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

‘മറുപടി താങ്ങാനാകില്ല,സംവാദത്തിന് തയ്യാർ’- മുഖ്യമന്ത്രി; ‘തീയതി കുറിച്ചോ,പറയുന്നിടത്ത് എത്താം’-സതീശൻ

cntv team by cntv team
March 30, 2026
in Politics
A A
‘മറുപടി താങ്ങാനാകില്ല,സംവാദത്തിന് തയ്യാർ’- മുഖ്യമന്ത്രി; ‘തീയതി കുറിച്ചോ,പറയുന്നിടത്ത് എത്താം’-സതീശൻ
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർ്ട്ട് കാർഡും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ‘സർക്കാരിനെ കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിൽ അതുന്നയിക്കാനുള്ള അവസരമായിരുന്നു നിയമസഭയിലെ ചർച്ചകൾ. എന്നാൽ പ്രതിപക്ഷം ഇതിലൊന്നും പങ്കെടുത്തില്ല. മന്ത്രിമാർ അഴിമതിയും മറ്റും നടത്തിയെങ്കിലും അതും സർക്കാരിന്റെ കൊള്ളരുതായ്മകളും ഒന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവസാന സമ്മേളനത്തിൽ കൊണ്ടുവന്നില്ല. സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള ഏറ്റവും നല്ല മാർഗം അവിശ്വാസ പ്രമേയമായിരുന്നു. സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല.ഇപ്പോൾ പ്രചരിപ്പിക്കുന്നത് പോലുള്ള ഒരു നുണയും അവിടെ പറയാൻ കഴിയില്ല. പറഞ്ഞാൽ നേരെ ചൊവ്വേ മറുപടി കിട്ടുമെന്നുള്ളതാണ് കാര്യം. അതിൽനിന്നുള്ള ഒളിച്ചോടുന്നതാണ് കണ്ടത്. കേരളത്തിന്റെ വികസനത്തിൽ പങ്കുവഹിച്ചു. ആരോഗ്യകരമായ സമീപനം സ്വീകരിച്ചിട്ടുണ്ടോ. നമ്മുടെ നാടിന് അർഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കുമ്പോൾ അതിനെ എതിർത്തോ. ആ കാര്യങ്ങളൊക്കെ പറയാൻ തയ്യാറുണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണ്’ മുഖ്യമന്ത്രി വ്യക്തമാക്കി.പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. ‘സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ’ സതീശൻ കുറിച്ചു.

Related Posts

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
145
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
54
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
84
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
44
Next Post
ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാലിൽ ചവിട്ടി; 19കാരനെ കുത്തിക്കൊന്ന് യുവാക്കൾ

ഫ്ലോട്ടിന് മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാലിൽ ചവിട്ടി; 19കാരനെ കുത്തിക്കൊന്ന് യുവാക്കൾ

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
745
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
42
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
41
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025