പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു ആരംഭിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വഖഫ് ഭേദഗതിയും മണിപ്പുരിലെ അക്രമസംഭവങ്ങളും, അദാനിക്കെതിരായ യുഎസ് കോടതിയിലെ കുറ്റപത്രം തുടങ്ങിയവ പാർലമെന്റിൽ ചർച്ചയാകും.
16 ബില്ലുകളാണ് സർക്കാർ അജണ്ടയിലുള്ളത്. ഇന്ത്യൻ തുറമുഖ ബിൽ, പഞ്ചാബ് കോടതി(ഭേദഗതി) ബിൽ, രാഷ്ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ തുടങ്ങി അഞ്ചോളം ബില്ലുകൾക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. വഖഫ് ഭേദഗതി സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ചുവരികയാണ്. ശീതകാല സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സമിതിയുടെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ദുരന്തനിവാരണ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവന്നേക്കും