ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങ് രചിച്ച 2024ലെനൊബേൽ പുരസ്കാരത്തിനർഹമായ വെജിറ്റേറിയൻ നോവൽ ചർച്ച ചെയ്തു.കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഇ ശാലിനി ചർച്ച ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു.കെ വി ഇസ് ഹാഖ് ചർച്ചയുടെ മോഡറേറ്ററായി. കെ വി ശശീന്ദ്രൻ കെ രാജചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ പി തുളസി നന്ദിപ്രകാശിപ്പിച്ചു.