• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം:അടിയന്തര നടപടിക്ക് കളക്ടർക്ക് നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

cntv team by cntv team
March 26, 2026
in Kerala, Latest News, UPDATES
A A
യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം:അടിയന്തര നടപടിക്ക് കളക്ടർക്ക് നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇന്ന് ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം. കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്.ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം.

വാക്ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയായിരുന്നുവെന്ന് ഇര്‍ഷാദ് ആക്ഷേപിച്ചിരുന്നു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്.പരാമര്‍ശം വിവാദമായതിന് പിന്നാലെ എ ഇര്‍ഷാദിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എ ഇര്‍ഷാദിനെ നീക്കുകയും പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇര്‍ഷാദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു യു പ്രതിഭയുടെ പ്രതികരണം.

വൈകാരികമായിട്ടായിരുന്നു വിഷയത്തില്‍ യു പ്രതിഭ പ്രതികരിച്ചത്. ‘പരാമര്‍ശം കേട്ടപ്പോള്‍ ആദ്യം ഞെട്ടി. ഇപ്പോഴും മനസ്സില്‍ വേദനയുണ്ട്. ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കും’ എന്നും പ്രതിഭ പ്രതികരിച്ചു.എന്നാല്‍ ഇര്‍ഷാദിന്റെ പരാമര്‍ശത്തെ തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു രംഗത്തെത്തി. യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും ശരിയായി തോന്നിയില്ലയെന്നും തെറ്റായ പരാമര്‍ശമാണെന്നും ലിജു പറഞ്ഞു. ഇത്തരം മോശം പ്രസ്താവന അംഗീകരിക്കില്ലയെന്നും യുഡിഎഫ് നേതൃത്വത്തിനായി താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു ലിജു പറഞ്ഞത്.

Related Posts

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം
UPDATES

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
44
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും
UPDATES

പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

November 20, 2026
18
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്
UPDATES

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

November 20, 2026
5
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു
UPDATES

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

November 20, 2026
14
മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം
UPDATES

മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

November 20, 2026
12
തകര്‍ന്ന് കിടക്കുന്ന പള്ളിക്കര വാക്കാട്ട്പറമ്പ് റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍
UPDATES

തകര്‍ന്ന് കിടക്കുന്ന പള്ളിക്കര വാക്കാട്ട്പറമ്പ് റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍

November 20, 2026
22
Next Post
ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, കെെവശമുള്ളത് 84 രൂപ; ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി 25-കാരി ആതിര

ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, കെെവശമുള്ളത് 84 രൂപ; ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി 25-കാരി ആതിര

Recent News

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
44
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

November 20, 2026
18
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

November 20, 2026
5
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

November 20, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025