• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, കെെവശമുള്ളത് 84 രൂപ; ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി 25-കാരി ആതിര

cntv team by cntv team
March 26, 2026
in Kerala, Latest News, UPDATES
A A
ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, കെെവശമുള്ളത് 84 രൂപ; ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി 25-കാരി ആതിര
0
SHARES
410
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിയമസഭയിലേക്കുള്ള നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് ഏറ്റവുംപ്രായം കുറഞ്ഞ, മുന്നണിസ്ഥാനാർഥി ഏറ്റുമാനൂരിലെ എൻ.ഡി.എ. പ്രതിനിധി ആതിര ഡി.നായർ. വയസ്സ് 25. പ്രായത്തിലൊക്കെ എന്തുകാര്യമെന്ന് പറയുന്നവരോട് ‘പ്രായത്തിലും കാര്യമുണ്ട് ചേട്ടാ’ എന്ന് ചങ്കൂറ്റത്തോടെ പറയും ആതിര.‘‘എനിക്കെതിരേ ഇപ്പോഴേ പലരും സൈബർ ബുള്ളിയിങ് ആരംഭിച്ചിട്ടുണ്ട്. അതിലൊന്നും ഭയമില്ല.കിഴക്കന്പലത്തിൽ ‘ട്വന്റി ട്വന്റി’ നടപ്പാക്കിയ, സബ്സിഡി വിലയിൽ സാധനങ്ങൾ കിട്ടുന്ന സൂപ്പർ മാർക്കറ്റ് അടക്കം കുറെയേറെ പദ്ധതികളുണ്ട്, ആതിരയുടെ മനസ്സിൽ. കുട്ടിക്കാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. നിലവിൽ ഓൺലൈൻ വ്യവസായിയാണ്. സൈബർ ഫോറൻസിക്കിൽ ഡിഗ്രിയും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

സമരങ്ങളുടെ മുന്നറ്റത്തുനിന്ന് ജനഹൃദയം അടുത്തുകണ്ടിട്ടുണ്ട് 26 വയസ്സുള്ള ആഷ്ന തന്പി. പണേമാ പ്രശസ്തിയോ അല്ല, മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് ആഷ്ന ഏറ്റുമാനൂരിൽ എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായത്. പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥി.പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല.‘‘പഠിച്ചശേഷം സ്ഥിരവരുമാനം ഉറപ്പിച്ചു കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ജനകീയസമരങ്ങളുടെ ഭാഗമാകണമെന്നുള്ളത് തീരുമാനമാണ്. അതിന് കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ട്.’’കൈയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം മതിയെന്നാണ് ആഷ്നയുടെ പക്ഷം.തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചു. മഹാരാജാസ് കോേളജിൽ ബിരുദവിദ്യാർഥിയായിരിക്കെ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019-ൽ എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. ജേണലിസം പി.ജി. ഡിപ്ലോമ നേടി. പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററായ ആഷ്‌ന ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എ.ഐ.ഡി.എസ്.ഒ. സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമാണ്. എറണാകുളം അരയൻകാവ് സ്വദേശികളായ മാതാപിതാക്കളും മുഴുവൻസമയ പാർട്ടി പ്രവർത്തകർ. ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽനിന്ന് പ്രചാരണ ആവശ്യത്തിനായി പാട്ടപ്പിരിവ് നടത്തുന്ന സഹപ്രവർത്തകർക്കൊപ്പവും ആഷ്നയുണ്ട്.

Related Posts

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി
Kerala

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
43
‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി
Kerala

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

September 22, 2026
0
അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി
Kerala

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

September 22, 2026
12
വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും
Kerala

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

September 22, 2026
31
കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌
Kerala

കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

September 22, 2026
32
Next Post
ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു

Recent News

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
43
ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

September 22, 2026
23
‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

September 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025